ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും വിപുലമായ രീതിയില്‍ നടത്തിവരാറുള്ള 'മാപ്പ് മദേഴ്സ് ഡേ ആഘോഷം' മെയ് 10 ന് ശനിയാഴ്ച വൈകീട്ട് 5 :30 ന് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia, PA 19152)

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ ജെയിംസ്ടൗണ്‍ കമ്മ്യൂണിറ്റി കോളേജ്സോഷ്യല്‍ സയന്‍സ് & ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ഇന്‍സ്ട്രക്ടര്‍സിബി സണ്ണി തോമസ് എന്ന ഏറ്റവും മികച്ച പ്രതിഭയെയാണ് ഈ വര്‍ഷത്തെ മദേഴ്സ് ഡേയ്ക്ക് മുഖ്യ അതിഥിയായി ലഭിച്ചിരിക്കുന്നത് എന്ന് വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ദീപ തോമസ് പറഞ്ഞു.

തദവസരത്തില്‍ അമ്മമാരെ ആദരിക്കുന്ന ചടങ്ങും, വിവിധ കലാ പരിപാടികളും, വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.വുമണ്‍സ് ഫോറം നേതൃത്വം നല്‍കുന്ന ഈ വര്‍ഷത്തെ മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡന്റ് ബെന്‍സണ്‍ വര്‍ഗീസ് പണിക്കര്‍, ലിജോ പി ജോര്‍ജ്, ജോസഫ് കുരുവിള (സാജന്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയോടൊപ്പം, വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ദീപ തോമസ്, ആര്‍ട്ട്‌സ് ചെയര്‍പേഴ്‌സണ്‍ അഷിത ശ്രീജിത്ത്, ഐറ്റി എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ ഫെയ്ത്ത് മരിയ എല്‍ദോ, കമ്മിറ്റി മെമ്പര്‍ ലിസി ബി തോമസ്, സോയ നായര്‍ എന്നിവര്‍ അറിയിച്ചു

വാര്‍ത്ത: റോജീഷ് സാം സാമൂവല്‍, മാപ്പ് പി.ആര്‍ ഒ