- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സണ്ണിവെയ്ല്‍ ടൗണ്‍ ഹാളില്‍ മേയര്‍ കാന്‍ഡിഡേറ്റ് ഫോറം ഇന്ന് വൈകുന്നേരം 7നു
സണ്ണിവെയ്ല്‍ (ഡാളസ്): ഏപ്രില്‍ 15 ചൊവ്വാഴ്ച വൈകുന്നേരം 7:00 മണിക്ക് സണ്ണിവെയ്ല്‍ ടൗണ്‍ ഹാളില്‍ മേയര്‍ കാന്‍ഡിഡേറ്റ് ഫോറം സംഘടിപ്പിക്കുന്നു .സണ്ണിവെയ്ല്‍ ടൗണ്‍ മേയര്‍ സ്ഥാനത്തേക്ക് നിലവിലുള്ള മേയറും മലയാളിയുമായ സജി ജോര്‍ജും,ആദ്യമായി മത്സരരംഗത്തെത്തിയ പോള്‍ കാഷും ഉള്‍പെട രണ്ട് സ്ഥാനാര്‍ത്ഥികളാണ് മാറ്റുരക്കുന്നത്. തുടര്‍ച്ചയായി രണ്ടു തവണ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയായ സജിക് ഇതു മൂന്നാം ഊഴമാണ്.
ഏപ്രില്‍ 22 നാണു ഏര്‍ളി വോട്ടെടുപ്പ് ആരംഭിക്കുന്നത്,സണ്ണിവെയ്ല്‍ പട്ടണത്തിന്റെ മേയറായി വീണ്ടും മത്സരിക്കുന്ന സജി ജോര്‍ജിനെ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ സജീവമാണ്
മേയര്‍ എന്ന നിലയില്‍, പൊതു സുരക്ഷ, കുടുംബ സൗഹൃദ സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് എയ്റോസ്പേസ് എഞ്ചിനീയറിംഗിലെ പശ്ചാത്തലവും, എംബിഎയും, 25 വര്‍ഷത്തിലധികം നേതൃത്വ പരിചയവും, സങ്കീര്‍ണ്ണമായ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നും, നമ്മുടെ സമൂഹത്തിന് യഥാര്‍ത്ഥ ഫലങ്ങള്‍ നല്‍കുന്നതിനു സഹായകരമാകുമെന്നും സജി ഗോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
സണ്ണിവെയ്ല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപികുന്നതിനും,പുതിയ ഫയര്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ ഫയര്‍ & എമര്‍ജന്‍സി സര്‍വീസുകള്‍ ശക്തിപ്പെടുത്തുന്നതിനും ജോബ്‌സണ്‍ പാര്‍ക്കിലും വൈന്‍യാര്‍ഡ് പാര്‍ക്കിലും പുതിയ കായിക മേഖലകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും,പൊതു സുരക്ഷാ,കുടുംബത്തിന്റെ സുരക്ഷയും മനസ്സമാധാനവും ഉറപ്പാക്കാന്‍ എപ്പോഴും പ്രവര്‍ത്തിക്കുമെന്നു സജി പ്രസ്താവനയില്‍ അറിയിച്ചു
അര്‍പ്പണബോധമുള്ള ഭര്‍ത്താവ്, പിതാവ്, അഭിമാനിയായ സണ്ണിവെയ്ല്‍ നിവാസി എന്നീ നിലകളില്‍, വിശ്വാസത്തോടും സത്യസന്ധതയോടും നമ്മുടെ ചെറിയ പട്ടണത്തിന്റെ മനോഹാരിത സംരക്ഷിക്കുന്നതിനുള്ള ആഴമായ പ്രതിബദ്ധതയോടും കൂടി പ്രവര്‍ത്തിക്കുമെന്നും സജി ഉറപ്പു നല്‍കിയിട്ടുണ്ട്
ടെക്സസ്സിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ല്‍. ടെക്സസില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഹൈസ്‌ക്കൂളുകളില്‍ ഒന്നാണ് സണ്ണിവെയ്ല്‍ ഐ.എസ്.ഡി. അപ്പാര്‍ട്ടുമെന്റും, ബസ്സ് സര്‍വ്വീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ല്‍ സിറ്റി ഇതുവരെ നിലനിര്‍്ത്തിയിട്ടുണ്ട്.