വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭവന വായ്പാനിരക്കുകള്‍ (Mortgage Rates) കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തിന് താഴെയെത്തി. ഫ്രെഡി മാക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 30 വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ശരാശരി 5.98% ആയി കുറഞ്ഞു.

കഴിഞ്ഞ ആഴ്ച 6.01% ആയിരുന്ന നിരക്കാണ് ഇപ്പോള്‍ കുറഞ്ഞത്. 2022 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് നിരക്ക് 6 ശതമാനത്തിന് താഴേക്ക് വരുന്നത്.

നിരക്കിലെ ഈ കുറവ് സാധാരണക്കാരുടെ മാസത്തവണകളില്‍ നൂറുകണക്കിന് ഡോളറുകളുടെ ലാഭമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞ നിരക്കുകള്‍ വരാനിരിക്കുന്ന വസന്തകാലത്ത് കൂടുതല്‍ ആളുകളെ വീട് വാങ്ങാന്‍ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.ഭരണകൂട ഇടപെടല്‍: ഭവന വിപണി സജീവമാക്കുന്നതിന്റെ ഭാഗമായി മോര്‍ട്ട്‌ഗേജ് ബോണ്ടുകള്‍ വാങ്ങാന്‍ ട്രംപ് ഭരണകൂടം ഫാനി മേ , ഫ്രെഡി മാക് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് നിരക്കുകള്‍ ഇനിയും കുറയാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു.വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വിലക്കുറവ് വലിയ അവസരമാണ് ഒരുക്കുന്നത്.