- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലൂംബെര്‍ഗ് എക്സിക്യൂട്ടീവും ഭാര്യയും മകളും സൗത്ത് കരോലിനയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സൗത്ത് കരോലിന:സൗത്ത് കരോലിനയിലെ ഒരു ധനികനായ ബ്ലൂംബെര്‍ഗ് എക്‌സിക്യൂട്ടീവിന്റെയും ഭാര്യയുടെയും ഇളയ മകളുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച അവരുടെ മാളികയില്‍ നിന്ന് കണ്ടെത്തി,
ഒരു അയല്‍ക്കാരനില്‍ നിന്നും ലഭിച്ച സന്ദേശത്തിന്റെ തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസുകാരാണ് മാതാപിതാക്കളുടെയും അവരുടെ 9 വയസ്സുള്ള മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നു സ്പാര്‍ട്ടന്‍ബര്‍ഗ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
റിച്ചാര്‍ഡ് സമരേല്‍ (54), ലിന മരിയ സമരേല്‍ (45), അവരുടെ മകള്‍ സാമന്ത സമരേല്‍ (45) എന്നിവരാണെന്ന് മരിച്ചതെന്ന് കൗണ്ടി കൊറോണര്‍ പറഞ്ഞു.കൊല ചെയ്യപ്പെട്ടതാണോ അതോ ഏതെങ്കിലും അപകടത്തില്‍ മരിച്ചതാണോ എന്നതുള്‍പ്പെടെ മരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ 'പൊതുജനങ്ങള്‍ക്ക് ഭീഷണിയൊന്നുമില്ല' എന്ന് ഷെരീഫ് ഓഫീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
'കൊറോണറുടെ ഓഫീസിനും ഈ ഏജന്‍സിക്കും ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ഉചിതമായ സമയത്ത് പുറത്തുവിടും,' ഷെരീഫിന്റെ ഓഫീസ് പറഞ്ഞു.