- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
8 വയസ്സുള്ള ആൺകുട്ടിയെ കുത്തിക്കൊന്ന മുത്തച്ഛനു 35 വർഷത്തെ തടവു
റിച്ച്ലൻഡ് ഹിൽസ് (ടെക്സാസ്):8 വയസ്സുള്ള നോർത്ത് ടെക്സാസ് ആൺകുട്ടിയെ കുത്തിക്കൊന്ന 63 കാരനായ ഫിലിപ്പ് ഹ്യൂസിനെ 35 വർഷത്തെ തടവിന് ശിക്ഷിച്ചു.
തന്റെ ചെറുമകനെ കൊലപ്പെടുത്തിയതിന് കുറ്റം സമ്മതിച്ചതായി ടാരന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.തുടർന്ന് 63 കാരനായ ഫിലിപ്പ് ഹ്യൂസിനെ 35 വർഷത്തെ തടവിന് ശിക്ഷിച്ചു.
2023 ജനുവരി 1 ന് ഹ്യൂസ് തന്റെ 8 വയസ്സുള്ള ചെറുമകനായ ബ്രെനിം മക്ഡൊണാൾഡിനെ മൂർച്ചയുള്ള ഒരു വസ്തു കൊണ്ട് മാരകമായി കുത്തിക്കൊന്നതാണ് ദാരുണമായ സംഭവം.
രാവിലെ 7:50 ന്, റിച്ച്ലാൻഡ് ഹിൽസിലെ ലാബാഡി ഡ്രൈവിന്റെ 3500 ബ്ലോക്കിലുള്ള ഒരു വസതിയിൽ നിന്നും 911 കാൾ ലഭിച്ചതായും അവിടെ എത്തിയപ്പോൾ, ബ്രെനിം മക്ഡൊണാൾഡിന്റെ ചേതനയറ്റ ശരീരം അദ്ദേഹത്തിന്റെ വീടിനടുത്ത് നിന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവസമയത്ത് ഹ്യൂസും ചെറുമകനും തനിച്ചായിരുന്നില്ലെന്നും കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾ 911 എന്ന നമ്പറിൽ വിളിച്ചതായും റിപ്പോർട്ടുണ്ട്.
മക്ഡൊണാൾഡിനെ ലാബാഡി ഡ്രൈവിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മക്ഡൊണാൾഡിന്റെ മരണകാരണം കുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഉണ്ടായ മൂർച്ചയുള്ള മുറിവാണ് എന്ന് ടാരന്റ് കൗണ്ടി മെഡിക്കൽ എക്സാമിനർ വിധിച്ചു.
മക്ഡൊണാൾഡും മാതാപിതാക്കളും ഹ്യൂസിന്റെ കൂടെ താത്കാലികമായി താമസിക്കുന്നുണ്ടെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞതായി ടാരന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.