- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിത്യാ രാമനെ സിറ്റി കൗൺസിലിലേക്ക് എൻഡോഴ്സ് ചെയ്ത് ലോസ് ഏഞ്ചൽസ് ടൈംസ്
ലോസ് ഏഞ്ചൽസ്(കാലിഫോർണിയ): ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന നിത്യാ രാമനെ എൻഡോഴ്സ്ചെയ്യുമെന്ന് പ്രമുഖ ദിന പത്രമായ ലോസ് ഏഞ്ചൽസ് ടൈംസ് അറിയിച്ചു ലോസ് ഏഞ്ചൽസ് ടൈംസ് 2020 നവംബറിലെ നിത്യയുടെ പ്രാരംഭ തിരഞ്ഞെടുപ്പിന് ശേഷം അവർ നൽകിയ സമഗ്ര സംഭാവനകളെ തിരിച്ചറിഞാണു സിറ്റി കൗൺസിലിലേക്ക് രണ്ടാം തവണയും നിത്യ രാമന് പിന്തുണ നൽകി നൽകിയിരിക്കുന്നത്
2024-ലെ ലോസ് ഏഞ്ചൽസ് തിരഞ്ഞെടുപ്പ് മാർച്ച് 5-ന് നടക്കും. നവംബർ 5-ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്ന കക്ഷിരഹിത പ്രൈമറിയിൽ വോട്ടർമാർ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കും. സിറ്റി കൗൺസിലിലെ പതിനഞ്ചിൽ ഏഴ് സീറ്റുകളും തെരഞ്ഞെടുപ്പിന് നടക്കും.
17 വർഷത്തെ തുടർച്ചയായി ഒരു കൗൺസിൽ സ്ഥാനാർത്ഥിയെ പുറത്താക്കിയ താരതമ്യേന പുതുമുഖം എന്ന നിലയിലുള്ള അവരുടെ ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡിന് പത്രം നിത്യാരാമനെ അഭിനന്ദിച്ചു. 'ലോസ് ഏഞ്ചൽസിലെ നിർണായക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രശംസനീയമായ പ്രതിബദ്ധത, പ്രത്യേകിച്ച് ഭവനരഹിതർ, പാർപ്പിട അരക്ഷിതാവസ്ഥ, ഡിസ്ട്രിക്റ്റ് 4-നുള്ളിലെ പൊലീസിങ് തന്ത്രങ്ങൾ പരിഷ്കരിക്കാനുള്ള അവരുടെ അഭിലാഷ പദ്ധതികൾ' എന്നിവ പത്രം എടുത്തുകാണിച്ചു.
ഏകപക്ഷീയമായ കുടിയൊഴിപ്പിക്കൽ തടയൽ, വാടകക്കാർക്ക് ഭവന സ്ഥിരത ഉറപ്പാക്കൽ എന്നിവയിൽ രാമന്റെ നേതൃത്വമാണ് അംഗീകാരത്തിനായി ഉദ്ധരിച്ച പ്രധാന കാരണങ്ങളായി ചൂണ്ടികാണിച്ചിരിക്കുന്നത്.ഗവൺമെന്റ് സുതാര്യതയ്ക്കുവേണ്ടിയുള്ള അവരു ടെ സ്ഥിരതയുള്ള നിലപാടിനെ ലോസ് ഏഞ്ചൽസ് ടൈംസ് പ്രശംസിച്ചു.