- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് നോർത്ത് ടെക്സാസിനു നവ നേത്ര്വത്വം,സണ്ണി മാളിയേക്കൽ പ്രസിഡണ്ട്,ബിജിലി ജോർജ് സെക്രട്ടറി, പ്രസാദ് തിയോഡിക്കൽ ട്രഷറർ
ഡാളസ് : അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തിൽ ആദ്യമായി കാഴ്ചയുടെയും കേൾവിയുടെയും വായനാ ബോധത്തിന്റെയും നേർവഴി തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്സിനു (ഐ.പി.സി.എൻ.റ്റി ) ഊർജസ്വലമായി നയിക്കാൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു..ഫെബ്രുവരി 17 ഞായറാഴ്ച വൈകീട്ട് ഗാർലാൻഡ് ല ബെല്ല റെസ്റ്റോറന്റിൽ നിലവിലുള്ള പ്രസിഡന്റ് സിജു വി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷീക പൊതുയോഗം 2024-2026 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ആയി സണ്ണി മാളിയേക്കൽ(പ്രസിഡണ്ട്) , സിജു വി ജോർജ് (വൈസ് പ്രസിഡന്റ്), ബിജിലി ജോർജ്( സെക്രട്ടറി), അനശ്വർ മാമ്പിള്ളിൽ (ജോയിന്റ് സെക്രട്ടറി), പ്രസാദ് തിയോഡിക്കൽ (ട്രഷറർ) ,തോമസ് ചിറമേൽ (ജോയിന്റ് ട്രഷറർ) , അഡ്വൈസറി ബോർഡ് ചെയര്മാൻ ബെന്നി ജോൺ അഡ്വൈസറി ബോർഡ് അംഗങ്ങളായി പി പി ചെറിയാൻ, സാം മാത്യു എന്നിവരെയും ,തിരഞ്ഞെടുത്തു.
തുടർന്ന് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സാം മാത്യുവും , വരവ് ചെലവ് കണക്കുകൾ ട്രഷറർ ബെന്നി ജോണും അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു.കഴിഞ്ഞ രണ്ടു വർഷം വിജയകരമായി പ്രവർത്തികുവാൻ പിന്തുണ നൽകിയ എല്ലാവര്ക്കും പ്രസിഡന്റ് നന്ദി പറഞ്ഞു
നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നിത്യജീവിത അവസ്ഥകൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം മാധ്യമ പ്രവർത്തകർ തമ്മിലുള്ള ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കാൻ ഐ.പി.സി.എൻ.റ്റി പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. കർമഭൂമിയിലെ മാധ്യമങ്ങളുടെ സുഗമവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയായി നിലനിന്നുകൊണ്ട്, പുതു തലമുറയെയും മാധ്യമ രംഗത്തേക്ക് കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ബെന്നി ജോണിന്റെ നേതൃത്വത്തിലുള്ള അഡൈ്വസറി ബോർഡിനാടും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാവും സംഘടന പ്രവർത്തിക്കുകയെന്ന് പ്രസിഡന്റ് സണ്ണി മാളിയേക്കൽ വ്യക്തമാക്കി.