പത്തനാപുരം/ഡാളസ് : പാസ്റ്റർ ഡോ. തോമസ് കെ ഐയ്‌പ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് അന്തരിച്ചു . : പത്തനാപുരം കലഞ്ഞൂർ ദൈവസഭാംഗവും, ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനുമായ കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ പാസ്റ്റർ ഡോ. തോമസ് കെ ഐയ്‌പ്പിന്റെ സഹധർമ്മണിയാണ് പരേത

ചെങ്ങന്നൂർ കല്ലിശ്ശേരി ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന സാറാമ്മ മാർച്ച് 26 ചൊവ്വാഴ്‌ച്ചയാണ് അന്തരിച്ചത്.

മക്കൾ : ഷൈൻ ഐയ്‌പ്പ്, ഷാൻസൺ ഐയ്‌പ്പ് (ഇരുവരും ഡാളസ് ഫെയ്ത്ത് റ്റാബർനാക്കിൾ ചർച്ച് ഓഫ് ഗോഡു , സഭയിലെ അംഗങ്ങൾ),
ഷൈലു ഐയ്‌പ്പ് (ഓസ്‌ട്രേലിയ)..
സംസ്‌കാര ശുശ്രൂഷ പിന്നീട്.