ടെന്നസി :കൺസീൽഡ് തോക്കുകൾ കൈവശം വയ്ക്കാൻ അദ്ധ്യാപകരെ അനുവദിക്കുന്ന ബിൽ ചൊവ്വാഴ്ച ടെന്നസി നിയമസഭ പാസാക്കി. 28നെതിരെ 68 വോട്ടുകൾക്കാണ് ബിൽ പാസായത്.

സ്‌കൂളിൽ തോക്ക് കൈവശം വയ്ക്കാൻ തിരഞ്ഞെടുക്കുന്ന അദ്ധ്യാപകരെ അംഗീകരിക്കേണ്ടതുണ്ട്, അവരുടെ ഐഡന്റിറ്റികൾ ഭരണകൂടത്തിന് മാത്രമേ അറിയൂ. പ്രോഗ്രാമിൽ പങ്കെടുക്കാൻ, അദ്ധ്യാപകർക്ക് തോക്ക് പെർമിറ്റും പശ്ചാത്തലവും മാനസികാരോഗ്യ പരിശോധനയും ഉണ്ടായിരിക്കണം. 40 മണിക്കൂർ പരിശീലനവും എടുക്കേണ്ടതുണ്ട്.

സ്‌കൂൾ ഷൂട്ടർമാരെ തടയുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും കൊലയാളികളിൽ നിന്ന് സംരക്ഷിക്കുന്നതിന് പരിശീലനം നല്കുകുകയും ചെയ്യുകയെന്നതാണ് നിയമനിർമ്മാണത്തിന് പിന്നിലെ ആശയം