കോപ്പൽ:മെയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5-ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ 1,814 വോട്ടുകൾ നേടി വിജയിച്ചു (59.44%). അദ്ദേഹത്തിന്റെ എതിരാളി ഫ്രെഡി ഗ്യൂറ 1,238( 40.56%) വോട്ടുകളാണ് 40.56% നേടിയത്

രമേഷ് പ്രേംകുമാറിനു പുറമെ ബിജു മാത്യുവും കോപ്പൽ സിറ്റി കൗൺസിലംഗങ്ങളാണ്

15വർഷത്തിലേറെയായി കോപ്പലിൽ താമസിക്കുന്ന രമേഷ് 11 വർഷത്തെ സംരംഭക പരിചയമുള്ള ഒരു ചെറുകിട ബിസിനസ്സ് ഉടമയാണ്.ഇപ്പോൾ ടെക്‌നോളജി ആൻഡ് ഡാറ്റ ലീഡർ , ഓഗൂർ ഐടി ഇൻകോർപ്പറേഷന്റെ സ്ഥാപകൻ സിഇഒ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഒക്ലഹോമ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ (ഓപ്പറേഷൻ റിസർച്ച്) ബിരുദാനന്തര ബിരുദധാരിയാണ് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്