ഗാര്‍ലാന്‍ഡ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസ്,ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ സംയുക്തമായി ''മദേഴ്സ് -നേഴ്‌സസ് ''ദിനം മെയ് 3 നു ആഘോഷിച്ചു.

ഗാര്‍ലാന്‍ഡ് കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ശനിയാഴ്ച രാവിലെ 10 നു മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ സ്വാഗതം പറഞ്ഞു.

ഡോ. നാന്‍സി തോമസ്(പിഎച്ച്.ഡി, എം.എ, ബി.എ., എല്‍പിസി-എസ്, ഇഎംഡിആര്‍),ഡോ. വിജി ജോര്‍ജ് (ഡിഎന്‍പി, എം.എ., ആര്‍എന്‍സി-ഐഎന്‍സി, എന്‍ഇഎ-ബിസി),എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി.ഉഷ നായരുടെ കവിത ,ദീപ സണ്ണിയുടെ ഗാനം,ദേവിക വിനുവിന്റെ ഡാന്‍സ്,സന്‍സ്‌ക്രെതി

അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ആന്‍ഡ് ലേഡീസ് ഡാന്‍സ് ,കവിത രാജപ്പന്‍ എന്നിവര്‍ അവതരിപ്പിച്ച പരിപാടികള്‍ കാണികളുടെ പ്രശംസ നേടി .

അമ്മമാരെയും നഴ്‌സുമാരെയും ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനു ഡാളസ് ഫോട്ടവര്ത്തു മെട്രോപ്ലെക്‌സില്‍ നിന്നും നിരവധി പേര്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നിരുന്നതായി ജെയ്സി ജോര്‍ജ് (സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍)?തോമസ് ഈസോ (സെക്രട്ടറി, ഐസിഇസി),എന്നിവര്‍ അറിയിച്ചു.???മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി)നന്ദി പറഞ്ഞു .പങ്കെടുത്ത എല്ലാവര്ക്കും ഉച്ച ഭക്ഷണവും സംഘാടകര്‍ ക്രമീകരിച്ചിരുന്നു