ജോര്‍ജി വര്‍ഗീസ്

മയാമി, ഫ്‌ലോറിഡാ: പാമ്പനോ ബീച്ച് സിറ്റി കമ്മിഷണറായിമത്സരിക്കുന്ന സാജന്‍ കുര്യന്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുംസംഘടനകളില്‍ നിന്നും അംഗീകാരങ്ങളും എന്‌ടോഴ്‌റസ്‌മെന്റുകളുംലഭിച്ചു വിജയം ഉറപ്പാക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ്തെരഞ്ഞെടുപ്പിനോടൊപ്പം നവംബര്‍ 5 നു നടക്കുന്ന ഇലക്ഷനിലാണ്പാമ്പനോ ബീച്ച് സിറ്റിയില്‍ സാജന്‍ മറ്റുരക്കുന്നത്.

സിറ്റിയിലെ പലഇടങ്ങളിലും വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും ആയിരക്കണക്കിന്ഫ്ളയറുകള്‍ വിതരണം ചെയ്തും സാജന്‍ മത്സര രംഗത്ത് മുന്നില്‍തന്നെയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അംഗീകാരം തനിക്കുഉണ്ടെങ്കില്‍ തന്നെ നോണ്‍ പാര്‍ട്ടിസണ്‍ ആയ മത്സരമാണ് ഈ സീറ്റ്.മറ്റു രണ്ടു മത്സരാര്‍ഥികള്‍ കൂടി സാജനോടൊപ്പം രംഗത്തുണ്ട്.

ഇതിനോടകം പല കോക്കസ് മീറ്റിംഗുകളും മറ്റു തെരഞ്ഞെടുപ്പ്യോഗങ്ങളും സിറ്റി ഉടനീളം നടത്തിയത് സാജന്റെ വിജയ സാധ്യതവര്‍ധിപ്പിക്കുമെന്ന് മത്സര രംഗത്ത് തന്നോടൊപ്പമുള്ള സുഹൃത്തുക്കള്‍വ്യക്തമാക്കുന്നു.

കൗണ്‍ട്ടി, സ്റ്റേറ്റ് തലങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃരംഗത്ത് പ്രവര്‍ത്തിക്കുന്ന സാജന് സാധാരണ ജനങ്ങളുടെ ഇടയില്‍നല്ല അംഗീകാരമുണ്ട്.

ബ്രോവാര്‍ഡ് ഷെരീഫിസ് ഡെപ്യൂട്ടീസ് ആന്‍ഡ് സെര്‍ജന്റ്‌സ്,ഫ്രെറ്റര്‍നല്‍ ഓര്‍ഡര്‍ ഓഫ് പോലീസ്, സര്‍വീസ് എംപ്ലോയീസ്ഇന്റര്‍നാഷണല്‍ യൂണിയന്‍,ഏഷ്യന്‍ പെസിഫിക് ഐലണ്ടര്‍സ്കോക്കസ്, ഹിസ്പാനിക് വോട്ട് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി,ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പോലീസ് അസോസിയേഷന്‍സ്(IUPA), ഡോള്‍ഫിന്‍ ഡെമോക്രാത്സ് എന്നിവയുടെ അംഗീകാരംഇതിനോടകം സാജന്‍ കുരിയന് ലഭിച്ചിട്ടുണ്ട്.

മലയാളി വോട്ടര്‍മാര്‍നന്നേ കുറവുള്ള ഈ സിറ്റിയില്‍ സുഹൃത്തുക്കളുടെ ഒരൂ നല്ല സംഘംവീടുകള്‍ കയറി ഇറങ്ങി വോട്ട് പിടിക്കാനും ബൂത്തുകളില്‍പ്രവര്‍ത്തിക്കാനും സാജനോടൊപ്പം അഹോരാത്രം പ്രവര്‍ത്തിക്കുന്നു.