ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്ലിനില്‍, ക്രൗണ്‍ ഹൈറ്റ്സ് പരിസരത്തുള്ള ഒരു ലോഞ്ചില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഞായറാഴ്ച പുലര്‍ച്ചെ 3:30 ഓടെ ടേസ്റ്റ് ഓഫ് ദി സിറ്റി എന്ന സ്ഥലത്ത് ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം.

മരിച്ച മൂന്നുപേരും പുരുഷന്മാരാണ്, പരിക്കേറ്റ എട്ട് പേര്‍ പ്രാദേശിക ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.ഒന്നിലധികം പേരാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.സംഭവസ്ഥലത്തുനിന്ന് 36-ഓളം ഷെല്‍ കേസിംഗുകളും ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.

വെടിവയ്പ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.