- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ്ന്റെ കനഡയ്ക്കുള്ള ടാറിഫുകള്‍ തടയാന്‍ ഡെമോക്രാറ്റിക് അവതരിപ്പിച്ച പ്രമേയം സെനറ്റ്,അംഗീകരിച്ചു
വാഷിങ്ടണ്‍: ട്രംപ്ന്റെ കനഡയ്ക്കുള്ള ടാറിഫുകള്‍ തടയാന്‍ ഡെമോക്രാറ്റിക് അവതരിപ്പിച്ച പ്രമേയം സെനറ്റ് അംഗീകരിച്ചു 50-46 എന്ന വോട്ടില്‍ നാലു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഡെമോക്രാറ്റുകളോടൊപ്പം വോട്ട് ചെയ്യുകയായിരുന്നു.ലിസ മുര്‍ക്കോവ്‌സ്‌കി, കെന്റക്കിമിച്ച് മക്കോണല്‍, റാന്‍ഡ് പോള്‍
മയിനില്‍ നിന്നുള്ള സൂസന്‍ കോളിന്‍സ് , അലാസ്‌കയിലെ ലിസ മുര്‍ക്കോവ്‌സ്‌കി, കെന്റക്കിയിലെ മിച്ച് മക്കോണല്‍, റാന്‍ഡ് പോള്‍ എന്നിവര്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെ പിന്തുടരാതെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
ഈ പ്രമേയം പ്രതീത്മകമാണെന്നു വിശേഷിപ്പിക്കപ്പെടുന്നു, കാരണം റിപ്പബ്ലിക്കന് ഭൂരിപക്ഷമുള്ള ഹൗസില്‍ ഈ പ്രമേയം പാസാക്കാന്‍ സാധ്യത കുറവാണ്. ട്രംപ് ഇനി 10% ടാറിഫ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും കനഡയും തമ്മില്‍ വ്യാപാര തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമായി തുടരുന്നു.
ഫെബ്രുവരിയില്‍, ട്രംപ് കനഡക്കെതിരെ 'ഫെന്റനില്‍' പോലുള്ള മയക്കുമരുന്നുകളുടെ പ്രയോഗം സംബന്ധിച്ചു ഒരു നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു.



