- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്‌സാസ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയായി ജിന ഹിനോസോജസാ മത്സരത്തില്‍
ടെക്‌സാസ്:ടെക്‌സാസ് സംസ്ഥാനത്തെ ഡെമോക്രാറ്റിക് പ്രതിനിധിയും ആസ്റ്റിന്‍ നഗരത്തെ പ്രതിനിധീകരിക്കുന്ന ജിന ഹിനോസോജസാ 2026ലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. അഞ്ചു തവണ നിയമസഭയിലെത്തിയ ഹിനോസോജസാ വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളില്‍ ഗവര്‍ണര്‍ ഗ്രെഗ് അബറ്റിന്റെ ശക്തമായ വിമര്‍ശകയായിട്ടുണ്ട്, പ്രത്യേകിച്ച് സ്‌കൂള്‍ വൗച്ചര്‍ പദ്ധതികളില്‍.
'പണക്കാരും കോര്‍പ്പറേറ്റുകളും നമ്മുടെ നാട്ടുവഴി പൂട്ടി വില വര്‍ധിപ്പിക്കുകയും ആരോഗ്യപരിചരണത്തില്‍ നിന്നും നാം അകറ്റപ്പെടുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍, ഗവര്‍ണറായ അബറ്റ് ഇവര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്,' എന്നായിരുന്നു ഹിനോസോജസയുടെ പ്രചാരണ വീഡിയോയിലുളള ആഹ്വാനം.
ഹിനോസോജസയുടെ മത്സരപ്രഖ്യാപനത്തോടെ ഡെമോക്രാറ്റിക് മത്സരരംഗം കൂടുതല്‍ ശക്തമാകുന്നു. മറ്റ് സ്ഥാനാര്‍ത്ഥികളില്‍ ഹൂസ്റ്റണിലെ ബിസിനസുകാരനായ ആന്‍ഡ്രൂ വൈറ്റ്, റാഞ്ചറും ഫയര്‍ഫൈറ്ററുമായിരുന്ന ബോബി കോള്‍, ബെന്‍ജമിന്‍ ഫ്‌ലോറസ് (ബേ സിറ്റി കൗണ്‍സില്‍ അംഗം) എന്നിവരാണ്.
ഹിനോസോജസയ്ക്ക് എതിരായി അബട്ടിന് ശക്തമായ സാമ്പത്തിക പിന്തുണയുണ്ടെങ്കിലും, 'ജനങ്ങളുടെ കാര്യങ്ങള്‍ക്കായി ഞാന്‍ മത്സരിക്കും' എന്ന് അവര്‍ പറഞ്ഞു. പബ്ലിക് സ്‌കൂളുകള്‍ക്ക് ശക്തമായ പിന്തുണയുമായി പ്രചാരണത്തില്‍ ആകര്‍ഷണം ഉണ്ടാക്കാനാണ് ഹിനോസോജസ ലക്ഷ്യമിടുന്നത്.ഹിനോസോജസ ബുധനാഴ്ച ബ്രൗണ്‍സ്ഫില്ലില്‍ നടത്തിയ റാലിയിലൂടെയാണ് ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചത്.