ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ അതിശൈത്യം ആരംഭിക്കുമെന്നാണ് പ്രവചനം.

വടക്ക്, വടക്കുപടിഞ്ഞാറന്‍ ടെക്‌സസ് മേഖലകളിലായിരിക്കും ശൈത്യം ഏറ്റവും കൂടുതല്‍ ബാധിക്കുക. തെക്കുകിഴക്കന്‍ ടെക്‌സസില്‍ ശനിയാഴ്ചയോടെ ഇതിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങും.

ടെക്‌സസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്മെന്റിനോടും നാഷണല്‍ ഗാര്‍ഡിനോടും സജ്ജമായിരിക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ഗതാഗതം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.

ജനങ്ങളോട്: യാത്രയ്ക്ക് മുന്‍പായി 'DriveTexas.org' വഴി റോഡ് സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള വാമിംഗ് സെന്ററുകള്‍ പ്രയോജനപ്പെടുത്തണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകില്ലെന്ന് എര്‍ക്കോട്ട് (ERCOT) ഉറപ്പുനല്‍കിയിട്ടുണ്ട്.