- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാനയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ബെഞ്ചമിന്‍ റിച്ചിയുടെ വധശിക്ഷ നടപ്പാക്കി
ഇന്ത്യാന:2000-ല്‍ ബീച്ച് ഗ്രോവ് യുവ പോലീസ് ഓഫീസര്‍ ബില്‍ ടോണിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബെഞ്ചമിന്‍ റിച്ചിയുടെ വധശിക്ഷ ചൊവ്വാഴ്ച ഇന്ത്യാനയില്‍ നടപ്പാക്കി..മാരകമായ വിഷ മിശ്രിതം കുത്തിവയ്ച്ചാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത് , 15 വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.
യുഎസ് സുപ്രീം കോടതി കേസ് എടുക്കാന്‍ വിസമ്മതിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ നടപടിക്രമങ്ങള്‍ നടന്നത്, വധശിക്ഷയ്‌ക്കെതിരെ പോരാടാനുള്ള റിച്ചിയുടെ എല്ലാ നിയമപരമായ സാധ്യതകളും തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്
ബീച്ച് ഗ്രോവ് പോലീസ് ഓഫീസര്‍ ബില്‍ ടോണിയെ കാല്‍നടയായി പിന്തുടരുന്നതിനിടെ കൊലപ്പെടുത്തിയതിന് 2002 മുതല്‍ ബെഞ്ചമിന്‍ റിച്ചി (45) ഇന്ത്യാനയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.
മിഷിഗണ്‍ സിറ്റിയിലെ ഇന്ത്യാന സ്റ്റേറ്റ് ജയിലില്‍ വെച്ചാണ് റിച്ചിയെ വധിച്ചത്. അര്‍ദ്ധരാത്രിക്ക് തൊട്ടുപിന്നാലെയാണ് പ്രക്രിയ ആരംഭിച്ചതെന്നും പുലര്‍ച്ചെ 12:46 ന് റിച്ചി മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടുവെന്നും ഐഡിഒസി പ്രസ്താവനയില്‍ പറഞ്ഞു.
റിച്ചിയുടെ അവസാന ഭക്ഷണം ഒലിവ് ഗാര്‍ഡനില്‍ നിന്നായിരുന്നുവെന്നും അദ്ദേഹം തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും സ്‌നേഹവും പിന്തുണയും സമാധാനവും പ്രകടിപ്പിച്ചുവെന്നുംഇന്ത്യാന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍ ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറയുന്നു.
വധശിക്ഷയ്‌ക്കെതിരായ വക്താക്കളും ടോണിയുടെ പിന്തുണക്കാരും ഉള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ജയിലിന് പുറത്ത് നിന്നിരുന്നു