ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ 51 - മത് ഇടവകദിനം വൈവിധ്യമാര്‍ന്ന പരിപടികളോടെ നടത്തപ്പെട്ടു. മാര്‍ത്തോമ്മാ സഭയുടെ അടൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ റവ. മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ ഇടവക ദിന സന്ദേശം നല്‍കി

സെറാഫിം തിരുമേനിയുടെ ആദ്യ യുഎസ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഹൂസ്റ്റണിലും എത്തിച്ചേര്‍ന്നത്. ജൂലൈ ആദ്യവാരം ന്യൂയോര്‍ക്കില്‍ നടന്ന മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സില്‍ തിരുമേനി മുഖ്യാഥിതിയായിരുന്നു,

ജൂലൈ 20 നു ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി റവ. ജിജോ.എം ജേക്കബ്, അസി.വികാരി റവ.ജീവന്‍ ജോണ്‍, റവ.ഉമ്മന്‍ ശാമുവേല്‍, റവ. കെ.എ.എബ്രഹാം, റവ. ലാറി വര്‍ഗീസ് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. .

കുര്‍ബാനയ്ക്കു ശഷം നടന്ന ഇടവക ദിന സമ്മളനത്തില്‍ റവ. ജിജോ എം ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. റവ. കെ.എ എബ്രഹാം പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഇടവക വൈസ് പ്രസിഡണ്ട് വര്ഗീസ് മത്തായി (എബി) സ്വാഗതമാശംസിച്ചു. റവ.ലാറി വര്‍ഗീസ് ആശംസകള്‍ നേര്‍ന്നു. ഇടവക സെക്രട്ടറി അജിത് വര്‍ഗീസ് ഇടവക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അഭിവന്ദ്യ റവ. മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ ഇടവകദിന സന്ദേശം നല്‍കി

അര നൂറ്റാണ്ടിനു മുന്‍പ് ട്രിനിറ്റി ഇടവകയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ എല്ലാ വ്യക്തികളെയും ഇത്തരുണത്തില്‍ നമുക്ക് സ്മരിക്കാം. ഇടവകയില്‍ കൂടി മാര്‍ത്തോമാ സഭക്ക് ലഭിക്കുന്ന എല്ലാ സഹായങ്ങള്‍ക്കും പിന്തുണയ്ക്കും തിരുമേനി നന്ദി അറിയിച്ചു.വലിഡിക്ടോറിയന്‍ അവാര്‍ഡുകള്‍ നേടിയ ജസ്റ്റിന്‍ മാത്യു, ബെഞ്ചമിന്‍ തോമസ് എന്നിവരെ മെമെന്റോകള്‍ നല്‍കി ആദരിച്ചു.

2024 ലെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിലെ ബെസ്‌ററ് പാരിഷ് അവാര്‍ഡ് നേടിയ ഇടവകക്കു വേണ്ടി മുന്‍ ട്രസ്റ്റി ഫൈനാന്‍സ് ജോര്‍ജ് പുളിന്തിട്ട, മുന്‍ ട്രസ്റ്റി അക്കൗണ്ട്‌സ് ഷാജന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സ്വീകരിച്ചു. ഭദ്രാസനത്തിന്റെ മാര്‍ത്തോമാ മെസന്‍ജര്‍ അവാര്‍ഡുകള്‍ ടി.എ.മാത്യു, ജോസഫ് ജോര്‍ജ് തടത്തില്‍, രാജന്‍ ഗീവര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ട്രിനിറ്റി ബൈബിള്‍ ക്വിസ് ടീം ട്രോഫികള്‍ ഏറ്റു വാങ്ങി.ഈ വര്‍ഷം 70 വയസ്സ് തികഞ്ഞ ഇടവകാംഗങ്ങളേയും 50 ആം വിവാഹ വാര്‍ഷികം ആഘോഷിച്ച ഇടവകാംഗങ്ങളെയും തിരുമേനി പൊന്നാട അണിയിച്ചു ആദരിച്ചു.

ജീവിതത്തില്‍ ഏകാന്തതയില്‍ കഴിയുന്നവര്‍ക്ക് ആശ്രയകേന്ദ്രമായി ഇടവകയുടെ Healing Hearts പ്രസ്ഥാനവുമായി ചേര്‍ന്ന് 'Companions of Christ' എന്ന പേരില്‍ ഒരു ഗ്രൂപ്പ് തിരുമേനി പ്രാര്‍ത്ഥിച്ചു ഉത്ഘാടനം ചെയ്തുവൈസ് പ്രസിഡന്റ് വര്‍ഗീസ് മത്തായി സ്വാഗതവും, യുവജന സഖ്യം സെക്രട്ടറി ജെഫിന്‍ രാജു നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് - മലയാളം ഗായകസംഘങ്ങള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി .റവ ഉമ്മന്‍ ശാമുവേലിന്റെ പ്രാര്‍ത്ഥനക്കു ശേഷം തിരുമേനിയുടെ ആശിര്‍ വാദത്തോടു ഇടവകദിന പരിപാടികള്‍ അനുഗ്രഹകരമായി സമാപിച്ചു.വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.

ട്രിനിറ്റി ഇടവകയില്‍ പ്രഥമ സന്ദര്‍ശനം നടത്തിയ തിരുമേനിയെവികാരി റവ. ജിജോ എം ജേക്കബ്, അസിസ്റ്റന്റ് വികാരി. റവ. ജീവന്‍ ജോണ്‍, ട്രസ്റ്റി ഫിനാന്‍സ് റെജി ജോര്‍ജ്. ട്രസ്റ്റി അക്കൗണ്ട്‌സ് ജെയ്‌സണ്‍ ശാമുവേല്‍ , അത്മായ ശുശ്രൂഷകന്‍ ഐശയ്യ ജോണ്‍, കുഞ്ഞമ്മ ജോര്‍ജ്, മാത്യു കോശി, ബാബു കലിന, മാത്യു കോശി തുടങ്ങിയവര്‍ ചേര്‍ന്ന് ഹുസ്റ്റണ്‍ ഹോബി എയര്‍പോര്‍ട്ടില്‍ എത്തി സ്വീകരിച്ചു.