വാഷിംഗ്ടണ്‍ ഡി സി: വിവിധ ഫെഡറല്‍ വകുപ്പുകള്‍ക്ക് മുഴുവന്‍ ശമ്പളവും പ്രസിഡന്റ് ട്രംപ് വീണ്ടും സംഭാവന ചെയ്തു.മെയ് 4 ന് ചെയ്ത പ്രസ്താവനയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ ടേമിലെന്നപോലെ തന്റെ മുഴുവന്‍ പ്രസിഡന്റ് ശമ്പളവും വീണ്ടും ഫെഡറല്‍ സര്‍ക്കാരിന് സംഭാവന ചെയ്യുമെന്ന് പറഞ്ഞു.

'മറ്റൊരു പ്രസിഡന്റും ചെയ്യാത്ത ഒരു കാര്യം ഞാന്‍ ചെയ്യുന്നു, ഒരുപക്ഷേ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ചെയ്തിട്ടുണ്ടാകുമെന്ന് അവര്‍ കരുതുന്നു. ഞാന്‍ എന്റെ മുഴുവന്‍ ശമ്പളവും സര്‍ക്കാരിന് സംഭാവന ചെയ്യുന്നു, ട്രംപ് പറഞ്ഞു നാഷണല്‍ പാര്‍ക്ക് സര്‍വീസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ, മനുഷ്യ സേവന വകുപ്പ് (HHS) ഒപിയോയിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ്, വെറ്ററന്‍സ് അഫയേഴ്സ് വകുപ്പ്, സര്‍ജന്‍ ജനറലിന്റെ COVID-19 പ്രതികരണം, ചെറുകിട ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുള്‍പ്പെടെ വിവിധ ഫെഡറല്‍ വകുപ്പുകള്‍ക്കാണ് തന്റെ ശമ്പളം സംഭാവന ചെയ്യുക.