- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടര ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്തു
വാഷിംഗ്ടണ്‍ ഡി സി :2025 ഓഗസ്റ്റ് പകുതിയോടെ, പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതനുസരിച്ച്, ഏകദേശം 2,75,000-ത്തോളം അനധികൃത കുടിയേറ്റക്കാരെ സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റത്തില്‍ നിന്ന് ഒഴിവാക്കി. തട്ടിപ്പ് തടയുന്നതിനും അമേരിക്കന്‍ പൗരന്മാര്‍ക്കായി ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ പ്രഖ്യാപിച്ചു.
അനധികൃത കുടിയേറ്റക്കാര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടയാനുള്ള ലക്ഷ്യത്തോടെ 2025 ഏപ്രിലില്‍ ഒപ്പിട്ട പ്രസിഡന്‍ഷ്യല്‍ മെമ്മോറാണ്ടത്തിന് ശേഷമാണ് ഈ നീക്കം. ഈ മെമ്മോറാണ്ടത്തിന് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ പിന്തുണ നല്‍കിയിട്ടുണ്ട്.
ഈ നടപടി, അനധികൃത കുടിയേറ്റക്കാരുടെ തട്ടിപ്പുകളും പൊതു ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും തടയാനുള്ള സര്‍ക്കാരിന്റെ വലിയ നയങ്ങളുടെ ഭാഗമാണ്. ഈ നീക്കം സോഷ്യല്‍ സെക്യൂരിറ്റിയുടെ ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
എന്നാല്‍, ഈ നീക്കം സോഷ്യല്‍ സെക്യൂരിറ്റിയുടെ സാമ്പത്തിക ഭാവിയെ കൂടുതല്‍ മോശമാക്കുമെന്നും ചില സംഘടനകളും റിപ്പോര്‍ട്ടുകളും വാദിക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ എല്ലാ വര്‍ഷവും ശമ്പള നികുതിയായി കോടിക്കണക്കിന് ഡോളര്‍ ഈ സംവിധാനത്തിലേക്ക് നല്‍കുന്നുണ്ടെന്നും, എന്നാല്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യത കുറവായതിനാല്‍ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന ഒരു വിഭാഗത്തെ നീക്കം ചെയ്യുന്നത് സിസ്റ്റത്തിന്റെ വരുമാനം കുറയ്ക്കാന്‍ കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.