- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാര്‍ളി കര്‍ക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി
വാഷിംഗ്ടണ്‍ ഡി സി :2025 ഒക്ടോബര്‍ 14-ന്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റായ ചാര്‍ളി കര്‍ക്കിനെ മരണാനന്തരമായി പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി. ചാര്‍ളിയുടെ 32-ആം ജന്മദിനത്തില്‍ വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ മെഡല്‍ അദ്ദേഹത്തിന്റെ ഭാര്യ എറിക്ക കര്‍ക്കിന് ട്രംപ് സമ്മാനിച്ചു.
ചാര്‍ളി കര്‍ക്കിനെ 'സ്വാതന്ത്ര്യത്തിനായുള്ള പോരാളിയും യുവജനങ്ങളെ ആകര്‍ഷിച്ച നേതാവും' ആയി ട്രംപ് വിശേഷിപ്പിച്ചു. യൂത്തിനെ സജീവമാക്കിയ Turning Point USA എന്ന സംഘടനയുടെ സ്ഥാപകനായ കര്‍ക്കിനെ ട്രംപ് 'സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദായി' ചിത്രീകരിച്ചു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, മാര്‍ക്കോ റുബിയോ , ബെന്‍.മുതലായവരും, അര്‍ജന്റീന പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പ്രമുഖരും പങ്കെടുത്തു.
ചാര്‍ളി കര്‍ക്കിന്റെ വധം അമേരിക്കയിലെ ഉയരുന്ന രാഷ്ട്രീയ ഹിംസയുടെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ ചില വിവാദ അഭിപ്രായങ്ങള്‍, പ്രത്യേകിച്ച് ലിംഗപരമായതും ജാതിപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതുമായ അഭിപ്രായങ്ങള്‍ അതീവ വിമര്‍ശനം നേരിട്ടിരുന്നു.