- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ഹില്‍ വൈറസ് ബാധ അമേരിക്കയില്‍ കണ്ടെത്തി
അലബാമ: നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന മാരക വൈറസിനെ വടക്കേ അമേരിക്കയിലെ ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആദ്യമായി കണ്ടെത്തി .ഡോക്ടര്‍ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ഇത് മനുഷ്യരില്‍ അതിന്റെ വ്യാപനത്തെക്കുറിച്ചും ഒരു പകര്‍ച്ചവ്യാധിയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ത്തുന്നു.
ഹെനിപാവൈറസ് കുടുംബത്തിന്റെ ഭാഗമായ ക്യാമ്പ് ഹില്‍ വൈറസ് വിചാരിച്ചതിലും കൂടുതല്‍ വ്യാപിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നിപ വൈറസ് പോലെ വവ്വാലുകളാണ് ക്യാമ്പ് ഹില്‍ വൈറസിന്റെയും വാഹകര്‍. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരാനിടയുണ്ട്.
'പാരാമിക്സോവൈറിഡേ' എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. കൂടാതെ രോഗിയുടെ മരണത്തിനും ഈ വൈറസ് കരമാകും.
തലവേദന, ക്ഷീണം, പനി, പേശിവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ ചികിത്സിക്കാന്‍ വൈകിയാല്‍ മസ്തിഷ്‌കജ്വരത്തിന് കാരണമാകും.