- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ആവണിതെന്നല്‍ 2024 സെപ്റ്റംബര്‍ 7ന്
ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ ലീഗ് സിറ്റി : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വിപുലമായ ഒരു പരിപാടിയായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 2024 സെപ്റ്റംബര്‍ 7ന് വാള്‍ട്ടര്‍ ഹാള്‍ പാര്‍ക്കിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങള്‍ക്കു മാത്രമല്ല, ഗാല്‍വസ്റ്റന്‍ കൗണ്ടി ഒഫീഷ്യല്‍സുകള്‍ക്കും പങ്കാളിത്തം നല്കുന്ന ഒരു വേദിയാകും. പരിപാടികള്‍ രാവിലെ 9.00 മണിക്ക് മാവേലിയുടെ എഴുന്നള്ളിപ്പുമായാണ് തുടങ്ങുക. ഡിക്കിന്‍സണ്‍ ബേയില്‍ നിന്നും ജലമാര്‍ഗ്ഗം വള്ളങ്ങളുടെയും ബോട്ടുകളുടെയും അകമ്പടിയോടെ എത്തുന്ന മാവേലിയെ, ലീഗ് സിറ്റി […]
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ ലീഗ് സിറ്റി : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വിപുലമായ ഒരു പരിപാടിയായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 2024 സെപ്റ്റംബര്‍ 7ന് വാള്‍ട്ടര്‍ ഹാള്‍ പാര്‍ക്കിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങള്‍ക്കു മാത്രമല്ല, ഗാല്‍വസ്റ്റന്‍ കൗണ്ടി ഒഫീഷ്യല്‍സുകള്‍ക്കും പങ്കാളിത്തം നല്കുന്ന ഒരു വേദിയാകും.
പരിപാടികള്‍ രാവിലെ 9.00 മണിക്ക് മാവേലിയുടെ എഴുന്നള്ളിപ്പുമായാണ് തുടങ്ങുക. ഡിക്കിന്‍സണ്‍ ബേയില്‍ നിന്നും ജലമാര്‍ഗ്ഗം വള്ളങ്ങളുടെയും ബോട്ടുകളുടെയും അകമ്പടിയോടെ എത്തുന്ന മാവേലിയെ, ലീഗ് സിറ്റി മലയാളികള്‍ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേല്‍ക്കും.
അന്നേ ദിവസം, കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും, പുലികളിയും, നാടന്‍പാട്ടുകളും ഉള്‍പ്പെടെയുള്ള വിവിധ കലാവിരുന്നുകളും അരങ്ങേറും. ഉച്ചയോടെ വിഭവസമൃദ്ധമായ ഓണസദ്യയും, തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വടംവലി, ഉറിയടി, ചാക്കിലോട്ടം തുടങ്ങിയ പത്തോളം മത്സരങ്ങളും നടക്കും. വിജയികള്‍ക്ക് സമ്മാനദാനവും ഉണ്ടായിരിക്കും.
ഈ വര്‍ഷം, ഓണത്തിന് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന 'ഓണസദ്യ' 20 പതിലധികം കറികളോടുകൂടിയ വിഭവസമൃദ്ധമായ സധ്യയായിരിക്കും.
ഓണാഘോഷങ്ങള്‍ വഴി സമഗ്രതയുടെയും, സ്നേഹത്തിന്റെയും, കൂട്ടായ്മയുടെയും സന്ദേശം പരത്തി, സമാജത്തിലെ അംഗങ്ങളുടെ ഇടയില്‍ ബന്ധങ്ങള്‍ ശക്തപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് - ലിഷ ടെല്‍സണ്‍ 973-477-7775, വൈസ് പ്രസിഡന്റ് - സോജന് ജോര്‍ജ് 409-256-9840, സെക്രട്ടറി - ഡോ.രാജ്കുമാര് മേനോന് 262-744-0452, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യന്‍ 409-256-6427, ട്രെഷറര്‍-രാജന്‍കുഞ്ഞ് ഗീവര്‍ഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറര്‍ - മാത്യു പോള്‍ 409-454-3472.