- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒര്‍ലാണ്ടോ പള്ളിയില്‍ കൂപ്പണ്‍ നറുക്കെടുപ്പും ഉപഹാര വിതരണവും നടത്തപ്പെട്ടു
ഓര്‍ലാന്‍ഡോ സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിലെ കെട്ടിട നിര്‍മ്മാണ ഫണ്ടിനായി നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് ഓഗസ്റ്റ് മാസം നാലാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ. ഫാ. ബെന്നി ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. ഇടവകയ്ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചവരോടുള്ള നന്ദി ഇടവക വികാരി അറിയിച്ചു.പ്രസ്തുത മീറ്റിംഗില്‍ ബില്‍ഡിംഗ് കമ്മിറ്റി കോഡിനേറ്റര്‍ ജിജോ ജോസഫ് ഫ്ളവര്‍ഹില്‍ കൂപ്പണ്‍ ധനസമാഹരണവും നറുക്കെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. കൂടാതെ കൂപ്പണ്‍ ധനശേഖരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഇടവകകള്‍ക്കും […]
ഓര്‍ലാന്‍ഡോ സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിലെ കെട്ടിട നിര്‍മ്മാണ ഫണ്ടിനായി നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് ഓഗസ്റ്റ് മാസം നാലാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ. ഫാ. ബെന്നി ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. ഇടവകയ്ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചവരോടുള്ള നന്ദി ഇടവക വികാരി അറിയിച്ചു.പ്രസ്തുത മീറ്റിംഗില്‍ ബില്‍ഡിംഗ് കമ്മിറ്റി കോഡിനേറ്റര്‍ ജിജോ ജോസഫ് ഫ്ളവര്‍ഹില്‍ കൂപ്പണ്‍ ധനസമാഹരണവും നറുക്കെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
കൂടാതെ കൂപ്പണ്‍ ധനശേഖരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഇടവകകള്‍ക്കും എല്ലാ വ്യക്തികള്‍ക്കും ബില്‍ഡിംഗ് കമ്മിറ്റിയുടെ പേരിലുള്ള പ്രത്യേക നന്ദി അറിയിച്ചു കൂടാതെ ഇടവയുടെ ട്രസ്റ്റി എല്‍ദോ മാത്യു ഇടവകയ്ക്ക് വേണ്ടി കൂപ്പണ്‍ നറക്കെടുപ്പുമായി സഹകരിച്ച എല്ലാവരോടുമുള്ള നന്ദി ഇടവകയ്ക്കുവേണ്ടി അറിയിച്ചു. കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 2500 ഡോളറിന്റെ വിസ ഗിഫ്റ്റ് കാര്‍ഡ് മാത്യു ചെറുതോട്ടിലിനും ( സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കാറ്റെരെറ്റ് ന്യൂജേഴ്‌സി),രണ്ടാം സമ്മാനം 1500 ഡോളറിന്റെ വിസ ഗിഫ്‌റ് കാര്‍ഡ് ജോണ്‍ തോമസിനും ( സെന്റ് പോള്‍സ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫിലാഡല്‍ഫിയ) മൂന്നാം സമ്മാനം ആയിരം ഡോളറിന്റെ വിസ ഗിഫ്റ്റ് കാര്‍ഡ് ഷെറിന്‍ ജോസഫിനും ( സെന്റ് പോള്‍സ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫിലഡല്‍ഫിയ) ആണ് ലഭിച്ചിരിക്കുന്നത്.
പ്രസ്തുത മീറ്റിംഗില്‍ വെച്ച് ഇടവകയില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോളേജിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടവകയുടെ പേരിലുള്ള ഉപഹാരം വിതരണം ചെയ്തു. ശ്രീ ഏബല്‍ മാത്യു, ശ്രീ ആഷര്‍ ബിജോയ് ,കുമാരി കെസിയ ഫിലിപ്പ് എന്നിവര്‍ ഉപഹാരത്തിന് ഇടവകയില്‍ നിന്നും അര്‍ഹരായി. ഇടവകയുടെ ഉപഹാരം സ്വീകരിച്ച കുട്ടികളുടെ നന്ദി പ്രസംഗത്തിനും ഇടവകസെക്രട്ടറി സിജു ഏലിയാസിന്റെ കൃതജ്ഞതക്കുശേഷം യോഗം സമാപിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ .ഫാ .ബെന്നിജോര്‍ജ് (വികാരി ) Mob 9789303047
എല്‍ദോ മാത്യു (ട്രസ്റ്റി ) Mob 4077299092
സിജു ഏലിയാസ് (സെക്രട്ടറി ) Mob 8133686820
വാര്‍ത്തകള്‍ അയച്ചത് എന്‍ .സി .മാത്യു