സൗത്ത് ഫ്‌ലോറിഡാ മലയാളകളുടെ ഇടയില്‍ പ്രമുഖനായ ഡോ. സാജന്‍ കുര്യന്‍ പാമ്പനോ ബീച് സിറ്റി കമ്മിഷണറായി മത്സരിക്കുന്നു. നവംബര്‍ 5-നുള്ള പൊതു തെരഞ്ഞെടുപ്പിലാണ് സാജന്‍ മറ്റു രണ്ടു സ്ഥാനാര്‍ഥികളോടൊപ്പം വാശിയേരിയ ഈ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്നത്.

സൗത്ത് ഫ്‌ലോറിഡായിലെ എല്ലാ മലയാളി സംഘടനകളുമായും നല്ല ബന്ധം പുലര്‍ത്തുന്ന സാജന്‍ എല്ലാ പരിപാടികളിലെയും സജീവ സാന്നിധ്യമാണ്. ഒരൂ മലയാളി ആദ്യമായാണ് സൗത്ത് ഫ്‌ലോറിഡായില്‍ അമേരിക്കന്‍ തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. മത്സരിക്കുന്ന സീറ്റ് നോണ്‍ പാര്‍ട്ടിസണ്‍ ആയതിനാല്‍ ഒരൂ പാര്‍ട്ടിയുടെയും ഔദ്യോഗിക ലേബലിലല്ല സാജന്‍ മത്സരത്തിനിറങ്ങുന്നത്. എന്നിരുന്നാലും മേജര്‍ പാര്‍ട്ടിയുടെ അനുഗ്രഹം സാജന് ലഭിക്കും എന്നത് വിജയ സാധ്യത ഉറപ്പാക്കും.

സാജന് പിന്നില്‍ മലയാളി സമൂഹം ഒന്നിച്ചു അണി നിരക്കുന്നതിന്റെ സൂചനയായി ഓഗസ്‌റ് 25 നു 6 മണിക്ക് ഡേവിയിലുള്ള ഗാന്ധി സ്‌ക്യോയര്‍ ഹാളില്‍ വച്ചു സ്വീകരണ മീറ്റിംഗ് സംഘടിപ്പിക്കുന്നു. സാജന്റെ സുഹൃത്തുക്കള്‍ സംഘടിപ്പിക്കുന്ന ഈ മീറ്റ്-ആന്‍ഡ്-ഗ്രീറ് പ്രോഗ്രാമിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു.