- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ നാരായണ ഗുരു ജയന്തി ആഘോഷവുംഓണാഘോഷവും ഹൂസ്റ്റണില്‍
നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീ നാരായണ പ്രസ്ഥാനമായ ശ്രീ നാരായണഗുരു മിഷന് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ 170 താം ഗുരുദേവ ജയന്തിആഘോഷവും ഓണപരിപാടികളും 2024 ഓഗസ്റ്റ് 25 ഞായറാഴ്ച10 AM മുതല്‍ MAGH ആസ്ഥാനമായ Kerala House (1415 Packer Ln StaffordTexas 77477 ) ഇല് നടക്കുന്നു..രാവിലെ 10 മാണി മുതല്‍ നടക്കുന്നഅത്തപ്പൂവിടല്, ,ജയന്തി ഘോഷയാത്ര , താലപ്പൊലി , ചെണ്ടമേളം, ജയന്തിസമ്മേളനം, കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയില്പങ്കെടുക്കാന് എല്ലാ ഗുരുഭക്തരെയുംസ്നേഹപൂര്വ്വം ക്ഷണിച്ചുകൊള്ളുന്നു.. പ്രമുഖ ശ്രീനാരായണ സന്ദേശ […]
നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീ നാരായണ പ്രസ്ഥാനമായ ശ്രീ നാരായണഗുരു മിഷന് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ 170 താം ഗുരുദേവ ജയന്തിആഘോഷവും ഓണപരിപാടികളും 2024 ഓഗസ്റ്റ് 25 ഞായറാഴ്ച10 AM മുതല്‍ MAGH ആസ്ഥാനമായ Kerala House (1415 Packer Ln StaffordTexas 77477 ) ഇല് നടക്കുന്നു..രാവിലെ 10 മാണി മുതല്‍ നടക്കുന്നഅത്തപ്പൂവിടല്, ,ജയന്തി ഘോഷയാത്ര , താലപ്പൊലി , ചെണ്ടമേളം, ജയന്തിസമ്മേളനം, കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയില്പങ്കെടുക്കാന് എല്ലാ ഗുരുഭക്തരെയുംസ്നേഹപൂര്വ്വം ക്ഷണിച്ചുകൊള്ളുന്നു..
പ്രമുഖ ശ്രീനാരായണ സന്ദേശ പ്രഭാഷകനും ഗുരുനിത്യ ചൈതന്യ യതിയുടെശിഷ്യനും സ്കൂള്‍ ഓഫ് വേദാന്ത ഡിറക്ടറും ആയ സ്വാമി മുക്താനന്ദയതിജയന്തി സമ്മേളനം ഉത്ഘാടനം ചെയ്യുന്നതും, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിജഡ്ജ് സുരേന്ദ്രന് കെ പട്ടേല്‍ ജയന്തി സന്ദേശം
നല്കുന്നതുമാണ്.സമ്മേളനത്തില്‍ SNGM പ്രസിഡന്റ് അഡ്വക്കേറ്റ് അനിയന്തയ്യില് അധ്യക്ഷത വഹിക്കുന്നതാണ്. സൈന്റ്റ് പീറ്റേഴ്സ് & സൈന്റ്റ്പോള്സ് CHURCHES ഓഫ് ഹോബ്സ്റ്റന് വികാരി റെവ: ഫാദര്ഐസക് ബി പ്രകാശ്, ഹൂസ്റ്റണിലെ പൗര പ്രമുഖനായ ശ്രീ ശശിധരന്‍നായര്‍ , FSNONA ജനറല്‍ സെക്രട്ടറി സുജി വാസവന് ഡാളസ്, MAGH ട്രുസ്ടീബോര്ഡ് ചെയര്മാന് ശ്രീ വിനോദ് വാസുദേവന്‍ , SNGM ഹ്യൂസ്റ്റണ്മുന്പ്രസിഡന്റ് അശ്വനികുമാര്‍ വാസു എന്നിവര്‍ ആശംസ പ്രസംഗങ്ങള്നടത്തുന്നതാണ്.
ആധുനിക ലോകത്തിന്റെ പ്രതീക്ഷയായ ഗുരുദര്‍ശനം അറിയുന്നതിനുംജീവിതവിജയം നേടുന്നതിനുമുള്ള ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനായിഎല്ലാ ഗുരുഭക്തരെയും അനുഭാവികളെയും ആദരപൂര്വംക്ഷണിച്ചുകൊള്ളുന്നു . കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിതായി സെക്രട്ടറി ഷൈജി അശോകന് , പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഗോപകുമാര്മണികണ്ടശ്ശേരില് (409-354-8264) , ശ്രീമതി ജോളി മനോജ് (281-865-2621)എന്നിവരെ സമീപിക്കാവുന്നതാണ്
(റിപ്പോര്‍ട്ട് അനിയന് തയ്യില്‍, പ്രസിഡന്റ്, SNGM . (281-707-9494)