- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധ കാതോലിക്ക ബാവയുടെ ഹൂസ്റ്റണ്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 20 മുതല്‍; സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകയുടെ പുനഃപ്രതിഷ്ഠയും കല്‍ക്കുരിശ് കൂദാശയും
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ ഹൃസ്വ സന്ദര്‍ശനത്തിനായി ഹൂസ്റ്റണില്‍ എത്തുന്നു.
കരുണയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകനായ പരിശുദ്ധ ബാവ തിരുമേനി സെപ്റ്റംബര്‍ 20, 21 (ശനി, ഞായര്‍) തീയതികളില്‍ ഹൂസ്റ്റണിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും
സെപ്റ്റംബര്‍ 20, 21 തീയതികളില്‍ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍ കീഴിലുള്ള ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് (St. Peters and St,Pauls) ഇടവകയുടെ വി.മദ്ബഹായുടെ പുനഃ പ്രതിഷ്ഠയും കല്‍ക്കുരിശ് കൂദാശയും കാതോലിക്ക ബാവ പൂര്‍ത്തീകരിക്കും. അന്നേ ദിവസങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. തോമസ് മാര്‍ ഈ വാനിയോസ്, കോര്‍ എപ്പിസ്‌കൊപ്പാമാര്‍, വന്ദ്യ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മി കരായിരിക്കും.
20 നു വൈകിട്ട് ദേവാലയത്തില്‍ എത്തിചേരുന്ന പരി.പിതാവിനെ വൈദികരും ഇടവക ജനങ്ങളും ചേര്‍ന്ന് ഭക്തി ആദരവോടെ സ്വീകരിക്കും. തുടര്‍ന്ന് കല്‍ക്കുരിശിന്റെ കൂദാശയും സന്ധ്യാ നമസ്‌കാരവും വി.മദ്ബഹായുടെ പുനഃ പ്രതിഷ്ഠയും പൂര്‍ത്തിയാക്കും. തുടര്‍ന്ന് പൊതു സമ്മേളനവും നടത്തപ്പെടും.
21 ന് ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് പ്രഭാത നമസ്‌കാരവും പ്രാര്‍ത്ഥനയും അതിനെ തുടര്‍ന്ന് വി.കുര്‍ബാനയും പരി. കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം നിര്‍വഹിക്കും.
ദേവാലയത്തിലേക്ക് ആദ്യമായി എഴുന്നെള്ളുന്ന പരി.പിതാവിന്റെ സ്വീകരണം അനുഗ്രഹപൂര്‍ണമാക്കാന്‍ ഇടവക വികാരി ഫാ. ജോര്‍ജ് സജീവ് മാത്യു, ഇടവക ട്രസ്റ്റി ഷിജിന്‍ തോമസ്, സെക്രട്ടറി ബിജു തങ്കച്ചന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു