- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാള്‍ നവംബര്‍ 1, 2, 3 (ദിവസങ്ങളില്‍
ബെന്‍സേലം: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താല്‍ അനുഗ്രഹീതവുമായ ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മപ്പെരുന്നാള്‍. നവംബര്‍ 1, 2, 3 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടും. ഓര്‍മ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബര്‍ 27 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വെരി റവ.പ്രൊഫ ജോണ്‍ പനാറയില്‍ കോര്‍ എപ്പീസ്‌ക്കോപ്പാ പെരുന്നാള്‍ കൊടിയേറ്റ് നടത്തി.
നവംബര്‍ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് 6:45 ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും, അതിനെത്തുടര്‍ന്ന് പള്ളിയില്‍ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും, പരിശുദ്ധന്റെ മദ്ധ്യസ്ഥതയിള്‍ അഭയം തേടിയുള്ള മധ്യസ്ഥ പ്രാത്ഥനയും, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.
നവംബര്‍ രണ്ടിന് ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 6 മണി വരെ കൂദോശ് ഈത്തോ കോണ്‍ഫ്രണ്‍സ്, 6 30 മുതല്‍ സന്ധ്യാ നമസ്‌കാരം 7:00 മുതല്‍ റവ. ഫാ. ഐസക്ക് ബി പ്രകാശ് വചന പ്രഘോഷണം നടത്തും. അതിനെത്തുടര്‍ന്ന് അത്താഴ വിരുന്നും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ സമാപന ദിവസമായ നവംബര്‍ മൂന്നിന് ഞായറാഴ്ച 8 : 30 ന് പ്രഭാത നമസ്‌കാരം, അതിനെത്തുടര്‍ന്ന് 9 :30 ന് വിശുദ്ധ കുര്‍ബ്ബാന.11:30 ന് മുത്തുക്കുടകളും, കുരിശുകളും, കാതോലിക്കേറ്റ് പതാകയും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ റാസ കുരിശടിയിലേക്ക് പുറപ്പെടും.. 11:15 ന് പരിശുദ്ധന്റെ മധ്യസ്ഥതയില്‍ അഭയം തേടിയുള്ള മദ്ധ്യസ്ഥപ്രാത്ഥനയും, ആശീര്‍വാദവും നടക്കും. . 12:30 ന് വന്നുചേര്‍ന്ന ഏവര്‍ക്കും വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയോടുകൂടി ചടങ്ങുകള്‍ക്ക് സമാപനം കുറിക്കും.
ഈ വര്‍ഷത്തെ പെരുന്നാളിന് റവ. ഫാ. വര്‍ഗീസ് എം ഡാനിയേല്‍, റവ. ഫാ.ഐസക്ക് ബി. പ്രകാശ്, റവ. ഫാ. റ്റോജോ ബേബി, റവ. ഫാ. എബി പൗലോസ് എന്നിവര്‍ ആത്മീയ നേതൃത്വം നല്‍കും.
വികാരി റവ.ഫാ. ഷിബു വേണാട് മത്തായി, ട്രഷറാര്‍ ബീന കോശി, സെക്രട്ടറി റെനി ബിജു, ജിനു എന്നിവര്‍ക്കൊപ്പം, ഈ വര്‍ഷത്തെ പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി
തോമസ് പോള്‍, സന്ദീപ്, ഷിജു എന്നിവര്‍ പെരുന്നാള്‍ കോര്‍ഡിനേറ്റേഴ്‌സായുമുള്ള വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
വാര്‍ത്ത: രാജു ശങ്കരത്തില്‍