- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാലസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് വിമണ്‍സ് വേള്‍ഡ് ഡേ ഓഫ് പ്രയര്‍: സ്ഥാപക നേതാക്കളെ ആദരിച്ചു

ഡാലസ്: കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. 2026 മാര്‍ച്ച് 7-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍, ഡാലസിലെ ക്രിസ്തീയ സമൂഹത്തിന്റെ ആത്മീയ മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.
2001-ല്‍ ഡാലസില്‍ 'വിമണ്‍സ് വേള്‍ഡ് ഡേ ഓഫ് പ്രയര്‍' എന്ന പ്രസ്ഥാനത്തിന് അടിത്തറയിട്ട സ്ഥാപക നേതാക്കളും ഈ കൂട്ടായ്മ ആരംഭിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരുമായ ശ്രീമതി എലിസബത്ത് ജോണ്‍,ശ്രീമതി ലീലമ്മ ചാക്കോ,ഡോ. മോളി സഖറിയാ എന്നിവരുടെ സമര്‍പ്പിത സേവനങ്ങളെ ഹൃദയപൂര്‍വ്വം സ്മരിക്കുകയും അവര്‍ക്ക് ജൂബിലി വേളയില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.
ഡാലസിലെ കേരള ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ സ്ത്രീകളുടെ ഐക്യത്തിനും ആത്മീയ വളര്‍ച്ചയ്ക്കും ഈ നേതാക്കള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് കെ.ഇ.സി.എഫ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഡാലസിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തെ മുന്‍പോട്ടു നയിക്കുന്നതില്‍ ഇവരുടെ പ്രവര്‍ത്തനം മാതൃകാപരമാണ്.
ആഘോഷങ്ങള്‍ക്ക് പ്രഡിഡന്റ് വെരി റവ്. രാജു എം. ഡാനിയേല്‍ കോറേപിസ്‌കോപ്പാ, വൈസ് പ്രസിഡന്റ് റവ്. ഫാ. ബേസില്‍ അബ്രഹാം, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സഭകളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.


