ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായതും ആ പുണ്യ പിതാവിന്റെ തിരുശേഷിപ്പ് സ്ഥാപനത്താല്‍ ധന്യമായ ഡാലസ് ഗ്രിഗോറിയോസ് ദേവാലയത്തിലെ പരുമല തിരുമേനിയുടെ 122 ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ ഒന്ന് രണ്ട് മൂന്ന് ദിവസങ്ങളില്‍ നടത്തപ്പെടും

നവംബര്‍ 1 വെള്ളിയാഴ്ച വൈകിട്ട് 6 30ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് ധ്യാന പ്രസംഗവും മധ്യസ്ഥ പ്രാര്‍ത്ഥനയും നവംബര്‍ രണ്ടിന് ശനിയാഴ്ച രാവിലെ 9 മണിക്ക് എം ജി ഒ സി എം റീട്രെട്ടും ,ഉച്ചതിരിഞ്ഞ് നാലുമണിക്ക് ഓ സി വൈ എം ഓര്‍ഗനൈസേഷന്‍ നടത്തുന്ന മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സ്പിരിച്വാലിറ്റി സെമിനാറും ഉണ്ടായിരിക്കും വൈകുന്നേരം ആറുമണിക്ക് സന്ധ്യാനമസ്‌കാരവും കണ്‍വെന്‍ഷന്‍ പ്രസംഗവും ഭക്തിനിര്‍ഭരമായ റാസയും ആശീര്‍വാദവും ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാളിന് സമാപന ദിനമായ നവംബര്‍ മൂന്നാം തീയതി രാവിലെ 8 30 ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും 11 30ന് പള്ളിയങ്കണത്തില്‍ റാസയും പരിശുദ്ധന്റെ തിരുശേഷിപ്പില്‍ മധ്യസ്ഥ പ്രാര്‍ത്ഥനയും, നേര്‍ച്ചവിളമ്പ് എം ജി എം ഓഡിറ്റോറിയത്തില്‍ വച്ച് ഉച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

ഈവര്‍ഷത്തെ പെരുന്നാളിന് ഡാലസ് സെന്‍ മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സഹ വികാരി റവ ഫാദര്‍ സക്കറിയ ഡിജു സക്കറിയ മുഖ്യ നേതൃത്വം നല്‍കും. വികാരി റവ ഫാദര്‍ ജോയല്‍ മാത്യു, ട്രഷറര്‍ ടോണി ജേക്കബ്, സെക്രട്ടറി ഡെന്നിസ് ഡാനിയേല്‍ ,2024 മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ വിവിധ ആത്മീയ സംഘടന അംഗങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ സുഗമമായ നടത്തിപ്പിന് പ്രവര്‍ത്തിച്ചുവരുന്നു