- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവരാജ്യത്തിനായി ഐക്യപ്പെടുക എന്ന ആഹ്വാനത്തോടെ ഡാളസ് സിറ്റി-വൈഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഡാളസ്, ടെക്‌സാസ് ;ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തല്‍ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പി(DCF)-ന്റെ പ്രവര്‍ത്തനോല്‍ഘാടനം 2026 മാര്‍ച്ച് 14 ശനിയാഴ്ച രാവിലെ 10:00 മുതല്‍ 12:30 വരെ, ശാരോന്‍ ഫെലോഷിപ്പ് സഭയില്‍ വച്ച് ഡാളസ് പട്ടണത്തിലെ സഭാ ശുശ്രൂഷകന്മാരുടെയും വിശ്വാസy സമൂഹത്തിന്റെയും സാന്നിദ്ധ്യത്തില്‍ നടന്നു.
''ദൈവരാജ്യത്തിനായി ഐക്യപ്പെടുക'' എന്നതായിരുന്നു സെമിനാറിന്റെ മുഖ്യ വിഷയം. കഴിഞ്ഞ ചില വര്‍ഷങ്ങളായി സിറ്റി-വൈഡിന് നേതൃത്വം നല്‍കിയ പാസ്റ്റര്‍ മാത്യു ശാമുവലായിരുന്നു യോഗത്തിന് അദ്ധ്യക്ഷം വഹിച്ചത്. ഡാളസ് പട്ടണത്തിലെ സഭകളെ ഒരു കുടക്കീഴില്‍ നിര്‍ത്തുവാന്‍ ഡാളസ് സിറ്റി-വൈഡിന് കഴിഞ്ഞകാലങ്ങളില്‍ നേതൃത്വം നല്‍കിയ നേതൃത്വത്തെയും കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറയുകയുണ്ടായി.
തുടര്‍ന്ന് DCF-ന്റെ ചെയര്‍മാനായി ഈ വര്‍ഷം ചുമതലയേറ്റ പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍ ഉദ്ഘാടന പ്രസംഗം നടത്തുകയുണ്ടായി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ സംഘടനാപരമായി ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് താന്‍ വിവരിക്കുകയുണ്ടായി. ആദ്യമായി DCF ടെക്‌സസില്‍ രജിസ്റ്റര്‍ ചെയ്തതും ക്രമീകൃതമായ പ്രവര്‍ത്തനങ്ങള്‍ക്കായി 11 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തതും ഈ വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തിയതും വലിയ ആവേശത്തോടെയാണ് തിങ്ങിനിറഞ്ഞ സദസ്സ് ഏറ്റെടുത്തത്.
പാസ്റ്റര്‍ സ്റ്റീഫന്‍ വര്‍ഗീസ് ''ക്രിസ്തുവില്‍ നാം ആരാണ്'' എന്ന വിഷയത്തെ ആധാരമാക്കി ഐക്യത എന്താണെന്നും അത് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കേണ്ട ചലനങ്ങള്‍ എന്താണെന്നും താന്‍ വിവരിച്ചു. ഒരേ വിശ്വാസം പുലര്‍ത്തുന്ന സഭകള്‍ ഒരുമിച്ചുനില്‍ക്കുമ്പോള്‍ അത് ഒരു ആത്മീയമായ ഒരു മാറ്റത്തിലേക്ക് നയിക്കേണം എന്ന ആഹ്വാനം അദ്ദേഹം നല്‍കുകയുണ്ടായി. തുടര്‍ന്ന് സിറ്റിവൈഡ് കോ-ചെയര്‍മാനും കൗണ്‍സിലിങ് രംഗത്ത് വിശ്വാസസമൂഹത്തില്‍ പ്രശസ്തനുമായ ഡോ. തോമസ് ഇടിക്കുള, ''നമുക്ക് ഒരുമിച്ച് ചെയ്യാനാകുന്നത് എന്ത്'' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണം കേഴ്വിക്കാര്‍ക്ക് പുതിയ ഒരു അനുഭവമായി. ചരിത്രത്തിലെ ഏതൊരു ആത്മീയ ഉണര്‍വ്വിന്റെയും പിന്നില്‍ ഐക്യത ഒരു അനിവാര്യഘടകമായിരുന്നു എന്ന് വിവിധ സ്റ്റാറ്റിസ്റ്റിക്കുകള്‍ ചൂണ്ടിക്കാട്ടി താന്‍ വ്യക്തമാക്കുകയുണ്ടായി.
ഷാരോണ്‍ മാത്യു, ബ്ലെസ്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാരോണ്‍ ചര്‍ച്ച് ക്വയര്‍ ജനത്തെ ആരാധനയുടെ അനുഭവത്തിലേക്ക് നയിക്കുകയുണ്ടായി. മ്യൂസിക് കോര്‍ഡിനേറ്റര്‍ ജോസ്പ്രകാശ് കരിമ്പിനേത്ത് ആലപിച്ച മനോഹരമായ ഗാനവും പാസ്റ്റര്‍ വി ടി സാംകുട്ടി, പാസ്റ്റര്‍ ചാക്കോ ജോര്‍ജ്ജ് എന്നിവരുടെ പ്രാര്‍ത്ഥനയും യോഗത്തിന് അനുഗ്രഹമായി.
എസ് പി ജെയിംസ് (സെക്രട്ടറി) അറിയിപ്പുകള്‍ നടത്തുകയും, തോമസ് ചെല്ലേത്ത് (ട്രെഷററാര്‍) നന്ദി അറിയിക്കുകയും ചെയ്തു. പാസ്റ്റര്‍ ജോണ്‍സണ്‍ സഖറിയായുടെ പ്രാര്‍ത്ഥനാശിര്‍വാദങ്ങളോടെ സമാപിച്ച യോഗത്തിന് ജോസ് പ്രകാശ് കരിമ്പിനേത്ത് (മ്യൂസിക് കോ-ഓര്‍ഡിനേറ്റര്‍) അന്നമ്മ വില്യംസ് (സിസ്റ്റേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍), രാജു തരകന്‍ (മീഡിയ കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ കൂടാതെ പാസ്റ്റര്‍ മാത്യു ശാമുവേല്‍, പാസ്റ്റര്‍ എബ്രഹാം തോമസ്, ഷാജി മണിയാറ്റ് , വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:


