ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണീയനായ മാത്യൂസ് മാര്‍ ബര്‍ന്നബാസ് തിരുമേനിയുടെ (2012 ഡിസംബര്‍ 9-ന് കാലം ചെയ്തു) 12-ാമത് ദുഖ്‌റോനയും, ചെറി ലെയിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെയും, അമേരിക്കയിലെ ഇതര ഇടവകകളുടെയും വികാരിയും സംഘാടകനുമായിരുന്ന വന്ദ്യ ഡോക്ടര്‍ പി. എസ്. സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പയുടെ (2023 ഡിസംബര്‍ 13-ന് ദിവംഗതനായി) ഒന്നാം ചരമവാര്‍ഷികവും സംയുക്തമായി കൊണ്ടാടുന്നു.

ഡിസംബര്‍ 14 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ രാവിലെ 8:30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബ്ബാനന്തരം മേല്‍പ്പറഞ്ഞ രണ്ടു പിതാക്കന്മാരെയും അനുസ്മരിച്ചുകൊണ്ടുള്ള പൊതു സമ്മേളനവും നടക്കും. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കോളോവോസ് മുഖ്യ കാര്‍മികത്വം വഹിക്കും.

ഓര്‍മ്മ കുര്‍ബ്ബാനയിലും സമ്മേളനത്തിലും പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി വികാരി ഫാ. ഗ്രിഗറി വര്‍ഗീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാദര്‍ ഗ്രിഗറി വര്‍ഗീസ് (വികാരി) 516-775-2281, കെന്‍സ് ആദായി (സെക്രട്ടറി) 347-992-1154, മാത്യു മാത്തന്‍ (ട്രസ്റ്റീ) 516-724-3304, ബിജു മത്തായി (ട്രസ്റ്റീ) 631-741-6126.

വാര്‍ത്ത: വര്‍ഗീസ് പോത്താനിക്കാട്