- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു വി.കുര്‍ബാന നടത്തപ്പെടുന്നു
ഒര്‍ലാണ്ടോ (ഫ്‌ലോറിഡ ): വി. ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനു ബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളും വി. കുര്‍ബാനയും ഒര്‍ലാണ്ടോ സെന്റ് .എഫ്രേം യാക്കോബായ സുറിയാനിപള്ളിയുടെ നേതൃത്വത്തില്‍ , ജാക്സണ്‍ വില്ല് മദര്‍ ഓഫ് ഗോഡ് ഓഫ് സൂനോറോ സിറിയക് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വെച്ച് സെപ് .6 ആം തീയതി ശനിയാഴ്ച്ച നടത്തപ്പെടുന്നു .
പരി .സുറിയാനി സഭയില്‍ ജനനപെരുന്നാളോഘോഷിക്കാന്‍ അപൂര്‍വ്വ ഭാഗ്യം ലഭിച്ച ശുദ്ധിമതിയായ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചു മലങ്കരയില്‍ പ്രാദേശികമായി പ്രചാരത്തിലിരിക്കുന്ന എട്ടുനോമ്പുപെരുന്നാളും വി.കുര്‍ബാനയും, സുറിയാനിസഭയ്ക്കു ലഭിച്ച അമൂല്യ തിരുശേഷിപ്പായ പരി .ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ (സൂനോറോ )അംശം സ്ഥാപിതമായിരിക്കുന്ന ജാക്സണ്‍ വില്ല് മദര്‍ ഓഫ് ഗോഡ് ഓഫ് സൂനോറോ സിറിയക് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വെച്ച് സെപ് 6 ന് ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്നു.
വി.കുര്‍ബാനയെ തുടര്‍ന്ന് വി .മാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന ,ധൂപപ്രാര്‍ത്ഥന, കൈമുത്തു ,നേര്‍ച്ചവിളമ്പു എന്നിവ ഉണ്ടായിരിക്കും . വി.കുര്‍ബാനയ്ക്കും പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും റവ .ഫാ .ടോംസണ്‍ ചാക്കോ നേതൃത്വം നല്‍കുന്നതായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ .ഫാ .ബെന്നി ജോര്‍ജ് (വികാരി) Mob .9789303047
റവ .ഫാ .ടോംസണ്‍ ചാക്കോ Mob . 8135265495
. ടിജോ മാത്യൂ(സെക്രട്ടറി ) Mob -4075804485
.ഷാജി ജോണ്‍ (ട്രസ്റ്റി ) Mob -7325334412
വാര്‍ത്ത അയച്ചത് ..എന്‍ .സി .മാത്യു