ലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്-ഓഫിന് ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വേദിയായി.

2025 ജൂലൈ 16 മുതല്‍ 19 വരെ അറ്റ്‌ലാന്റയിലെ ഹയാത്ത് റീജന്‍സിയില്‍ (265 പീച്ച്ട്രീ സ്ട്രീറ്റ് എന്‍ഇ, അറ്റ്‌ലാന്റ, ജിഎ 30303) നടക്കുന്ന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സില്‍ വിവിധ ഇടവകയില്‍ നിന്നായി 500-ലധികം വിശ്വാസികള്‍ പങ്കെടുക്കും. ദൈവത്തിന്റെ സ്‌നേഹം, ക്ഷമ, പുതുക്കല്‍ എന്നിവയുടെപരിവര്‍ത്തന ശക്തി ക്രിസ്തുവിലൂടെ അനുഭവിക്കാനുള്ള ഒരു അവസരമാണ് ഈ ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ്.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ ഇവാനിയോസ്, ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ സെവേറിയോസ്, റവ. ഫാ. തിമോത്തി (ടെന്നി) തോമസ്, ശ്രീമതി. സീന മാത്യു, എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ക്ലാസ്സുകള്‍ നടക്കും. ''ക്രിസ്തുവിലൂടെ ദൈവം ലോകത്തെ തന്നോട്‌സന്ധിചേര്‍ത്തു!'' എന്നതാണ് മുഖ്യ ചിന്താവിഷയം.