ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: മാര്‍ത്തോമാ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ട ശേഷം ചെയ്യപ്പെട്ട ശേഷം ആദ്യമായി ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന മലങ്കര മാര്‍ത്തോമാ സുറിയാനി iസഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപോലിത്തയ്ക്ക് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കി. മെയ് 11 നു പെയര്‍ലാണ്ടിലുള്ള ട്രിനിറ്റി മാര്‍ത്തോമാ പാര്‍സനേജില്‍ വച്ച് ഇടവക ഭാരവാഹികളും കൈസ്ഥാനസമിതി അംഗ ങ്ങളും ചേര്‍ന്ന് തിരുമേനിയെ സ്വീകരിച്ചു.

മെയ് 16 നു ഞായറാഴ്ച രാവിലെ 8:30 ന് വിശുദ്ധ കുര്‍ബാനയ്ക്ക് തിരുമേനി മുഖ്യകാര്‍മികത്വം വഹിയ്ക്കും. ആരാധനയോടനുബന്ധിച്ചു 10 കുട്ടികള്‍ അഭിവന്ദ്യ തിരുമേനിയില്‍ നിന്നും ആദ്യ കുര്ബാന സ്വീകരിക്കും.വികാരി റവ സാം കെ ഈശോ അസിസ്റ്റന്റ് വികാരി റവ ജീവന്‍ ജോണ്‍. റവ. ഉമ്മന്‍ ശാമുവേല്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും

ഇപ്പോഴുള്ള ദേവാലയത്തോടു ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ബില്‍ഡിംഗ് പ്രോജക്ടിന്റെ ശിലാസ്ഥാപന കര്‍മ്മവും തിരുമേനി നിര്‍വഹിക്കുംട്രിനിറ്റി ഇടവകയുടെ വലിയ നോമ്പ്‌നോട് അനുബന്ധിച്ച് നടന്ന സന്ധ്യാനമസ്‌കാര ശുശ്രൂഷകള്‍ക്കും തിരുമേനി നേത്രത്വം നല്‍കി വരുന്നു.മെയ് 14 നു വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഇമ്മാനുവല്‍ മാര്‍ത്തോമ്മ ദേവാലയത്തിലും വിശുദ്ധ കുര്‍ബാന ശുശ്രൂഷകള്‍ക്ക് തിരുമേനി നേതൃത്വം നല്‍കും.