- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎപിസിയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം; ഫിലാഡല്‍ഫിയയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ പത്താമത് അന്താരാഷ്ട്ര മാധ്യമസമ്മേളത്തിനു ഒരുക്കങ്ങള്‍ ഫിലാഡല്‍ഫിയില്‍ പൂര്‍ത്തിയായി. മെയ് 3 മുതല്‍ 5 വരെയാണ് സമ്മേളനം. ഫിലാഡല്‍ഫിയിലെ പൊക്കോണോസില്‍ ദി വുഡ്‌ലാന്‍ഡ്‌സ് ഇന്‍ ആന്‍ഡ് റിസോര്‍ട്ടിലാണ് ഇത്തവണത്ത കോണ്‍ഫ്രന്‍സ് നടക്കുകയെന്ന് ഐഎപിസി ചെയര്‍മാന്‍ ഡോ. ഇന്ദ്രനില്‍ ബസു റേയും പ്രസിഡന്റ് ആസാദ് ജയനും അറിയിച്ചു.
പത്താം മാധ്യമ സമ്മേളനത്തിന് ഒപ്പം സംഘടനയുടെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷവും നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും പരിപാടിയില്‍ ഉണ്ടാകുംകേരളത്തിലെ മാധ്യമ രംഗത്തെ പ്രമുഖരാണ് പത്താം മാധ്യമ സമ്മേളനത്തിലെ മുഖ്യ അതിഥികള്‍. മനോരമ ന്യൂസ് ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ റോമി മാത്യു, റിപ്പോര്‍ട്ടര്‍ ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, 24 ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഗോപീകൃഷ്ണന്‍ കെആര്‍, മാതൃഭൂമി ന്യൂസ് ചീഫ് സബ് എഡിറ്റര്‍ മാതു സജി എന്നിവരാണ് വിവിധ സെമിനാറുകളില്‍ പങ്കെടുക്കുക. ഇവരെ കൂടാതെ രാജു എബ്രഹാം എംഎല്‍എയും അതിഥിയായി എത്തും.
ശനിയാഴ്ച വൈകുന്നേരമാണ് ഔദ്യോഗിക ഉത്ഘാടനം. ഞായറാഴ്ച മൂന്ന് സെമിനാറുകളിലായി അതിഥികളും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും. പിന്നീട് വൈകുന്നേരം സമാപന സമ്മേളത്തിനും ഗാല ഡിന്നറും അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. ഗോപിയോ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് പ്രകാശ് ഷാ,ബോബ് വര്‍ഗീസ്, ബി. മാധവന്‍ നായര്‍, രോഹിത് വ്യാസ്, അഞ്ചു വല്ലഭനെനി, ഡോ. വേമുറി എസ് മൂര്‍ത്തി, ഡോ. സതീഷ് കത്തുള്ള, സാം മടുള്ള, എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. വില്‍ക്കിസ് ബാരെ മേയര്‍ ജോര്‍ജ് സി ബ്രൗണ്‍ മുഖ്യാതിഥിയായിരിക്കിലും.
അമേരിക്കയിലും കാനഡയിലും ഉള്ള ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 2013 ല്‍ രുപീകരിച്ച സംഘടനയായ ഐഎപിസിയുടെ ആദ്യ സമ്മേളനം ന്യൂജേഴ്സില്‍ വച്ചായിരുന്നു. പിന്നീട്, അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ആയിരുന്നു സമ്മേളനങ്ങള്‍ നടന്നത്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍പരമായ മികച്ച് വര്‍ധിപ്പിക്കുന്നതിന് ഉതകുന്നതിനുള്ള പദ്ധതികളാണ് ഐഎപിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഐഎപിസി എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകരെ അമേരിക്കയിലെത്തിച്ച് ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിന്റെ ഭാഗമാക്കുന്നത്.
മാധ്യമ മേഖലയെക്കുറിച്ചുള്ള പുതിയ അറിവുകള്‍ തങ്ങളുടെ അംഗങ്ങള്‍ക്കു ലഭ്യമാക്കുന്നതിലൂടെ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കൂടുതല്‍മെച്ചപ്പെട്ടതാക്കാനാണ് ശ്രമിക്കുന്നതെന്നു ചെയര്‍മാന്‍ ഡോ.ഇന്ദ്രനില്‍ ബസു റേ പറഞ്ഞു. വളര്‍ന്നു വരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കര്‍മ്മനിരതമാണ് ഐഎപിസി എന്ന് നാഷണല്‍ പ്രസിഡന്റ് ആസാദ് ജയന്‍ പറഞ്ഞു.
ഐഎപിസിയുടെ നാലാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് എല്ലാവരുടെയും പിന്തുണവേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഐഎപിസിയുടെ ആരംഭഘട്ടം കനത്തവെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും നിശ്ചയദാര്‍ഢ്യവും ഊര്‍ജ്ജസ്വലതയും കൈമുതലായുള്ള പ്രസ്‌ക്ലബ് അംഗങ്ങളുടെ പ്രവര്‍ത്തന മികവുകൊണ്ട് അതെല്ലാം നിഷ്പ്രയാസം മറികടക്കാനായി എന്ന് സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ ജിന്‍സ്മോന്‍ പി. സക്കറിയ പറഞ്ഞു.
കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജേക്കബ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് പരിപാടി. ആഷ്ലി ജോസഫ് ആണ് കോ-ചെയര്‍മാന്‍. ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ.മാത്യു ജോയ്സ്, അജയ് ഘോഷ്, കമലേഷ് മേത്ത, മീന ചിറ്റിലപ്പള്ളി, സി.ജി. ഡാനിയേല്‍, പ്രവീണ്‍ ചോപ്ര, ഡോ.പി.വി ബൈജു, ജേക്കബ് കുടശ്ശനാട്, റെജി ഫിലിപ്പ്, ഡോ.റെനി മെഹ്റ, ജോസഫ് ജോണ്‍, കോരസണ്‍ വര്‍ഗീസ്, ജോജി കാവനാല്‍, അനില്‍ അഗസ്റ്റിന്‍, ഡോ.ഈപ്പന്‍ ഡാനിയേല്‍ എന്നിവര്‍ക്കൊപ്പം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഷാന്‍ ജെസ്റ്റസ്, ട്രെഷറര്‍ സണ്ണി ജോര്‍ജ്, എക്‌സിക്യൂട്ടീവ് അംഗംങ്ങളായ പട്രീഷ്യ ഉമാശങ്കര്‍, പ്രൊഫ:ജോയ് പല്ലാട്ടുമഠം, സുനില്‍ മഞ്ഞനിക്കര, ഷിബി റോയ്, ടോസിന്‍ എബ്രഹാം, നിഷ ജൂഡ്, ചാക്കോ ജെയിംസ്,തൃശൂര്‍ ജേക്കബ്,ജോമോന്‍ ജോയ്, മിലി ഫിലിപ്പ്, ജിജി കുര്യന്‍, റിജേഷ് പീറ്റര്‍, നോബിള്‍ അഗസ്റ്റിന്‍ എന്നിവരും പരിപാടിയുടെ ഒരുക്കങ്ങളില്‍ സജീവമായി രംഗത്തുണ്ട്