ഫ്‌ളോറിഡ: ഇന്റര്‍കോളേജിയറ്റ് പ്രയര്‍ ഫെലോഷിപ്പ് (ഐ.സി.പി.എഫ്) ഒരുക്കുന്ന ഏകദിന ക്യാമ്പ് 18 നു ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍ (Address: 11531 Winter Garden Vineland Rd, Orlando, FL 32836) വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകന്‍ പാസ്റ്റര്‍ ഗ്ലെന്‍ ബഡോണ്‍സ്‌കി കോണ്‍ഫ്രന്‍സില്‍ ദൈവവചനം പ്രസംഗിക്കും. പാനല്‍ ചര്‍ച്ചകള്‍, ചോദ്യോത്തര സെഷനുകള്‍ എന്നിവയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷിന്‍ ജോണ്‍ +1 (847) 558-9177

വാര്‍ത്ത: നിബു വെള്ളവന്താനം