- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിനാന്‍ഷ്യല്‍ പ്ലാനിങ് സൗജന്യ സെമിനാര്‍ ഒര്‍ലാന്റോയില്‍
ഫ്‌ളോറിഡ: സാമ്പത്തിക നിക്ഷേപത്തിന്റെ പ്രാധാന്യമുള്‍ക്കൊണ്ട് വ്യക്തികളുടെ വരുമാനം സമ്പാദ്യമാക്കി മാറ്റി, മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് വിശദമായ സെമിനാര്‍ നടത്തപ്പെടുന്നു.
ഒര്‍ലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയില്‍ 14ന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആരംഭിക്കുന്ന സെമിനാറില്‍ വെല്‍സ് ഫാര്‍ഗോ ബാങ്കിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റും അഡൈ്വസറുമായ ആഷ്ലി എബ്രഹാം ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും
ഐ.പി.സി മെന്‍സ് ആന്‍ഡ് വുമണ്‍സ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സെമിനാര്‍ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ ഉദ്ഘാടനം നിര്‍വഹിക്കും.
സിജി മാത്യു സ്വാഗതവും ഫ്‌ലെജി എബ്രഹാം നന്ദിയും പ്രകാശിപ്പിക്കും. സെമിനാറിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്ന് സെക്രട്ടറി രാജു പൊന്നോലില്‍ അറിയിച്ചു
വാര്‍ത്ത: നിബു വെള്ളവന്താനം