- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.പി.സി കാനഡ കോണ്‍ഫ്രന്‍സ്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഐ. പി. സി. സഭകളുടെ 20- മത് കുടുംബ സംഗമത്തില്‍ വചന സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കാന്‍ പ്രശസ്തരും കണ്‍വെന്‍ഷന്‍ പ്രഭാഷകരുമായ പാസ്റ്റര്‍ കെ. ജെ തോമസ് കുമളി, പാസ്റ്റര്‍ പി.ടി തോമസ്, പാസ്റ്റര്‍ നിരൂപ് അല്‍ഫോന്‍സ്, സിസ്റ്റര്‍ അക്‌സാ പീറ്റേഴ്‌സണ്‍ എന്നിവര്‍ എത്തിചേരും. 'ഇതാ അവിടുന്ന് വാതില്‍ക്കല്‍' എന്ന കണ്‍വെന്‍ഷന്‍ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി അനുഗ്രഹീത പ്രഭാഷകര്‍ ദൈവവചനം പ്രസംഗിക്കും.
നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അംഗങ്ങളും, കോണ്‍ഫ്രന്‍സ് അഭ്യുദയകാംക്ഷികളുമായി നിരവധി പേര്‍ പങ്കെടുക്കുന്ന ചതുര്‍ദിന സമ്മേളനം ജൂലൈ 17 മുതല്‍ 20 വരെ കാനഡയിലെ എഡ്മന്റണിലുള്ള റിവര്‍ക്രീ റിസോര്‍ട്ടില്‍ വെച്ചാണ് നടത്തപ്പെടുന്നത്. ഒരുക്കത്തോടെ കടന്നുവരുന്ന ദൈവമക്കള്‍ക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്‍ക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത്, ആത്മ നിറവില്‍ ആരാധിക്കുവാന്‍ സാധിക്കുന്ന ഗാനങ്ങളുമായി ഷെല്‍ഡന്‍ ബെങ്കാര നയിക്കുന്ന പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ് ടീം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാസമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകളുടെയും പങ്കാളിത്തം കൊണ്ട് വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. വ്യത്യസ്തമായ പ്രോഗ്രാമുകള്‍, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍ ലോക്കല്‍ കമ്മിറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ഹൂസ്റ്റണില്‍ നിന്നുമുള്ള വിശ്വാസ സമൂഹത്തിനെ പങ്കെടുപ്പിച്ചുകൊണ്ട് പ്രമോഷണല്‍ യോഗവും സംഗീതസന്ധ്യയും ഏപ്രില്‍ 20 ഞായറാഴ്ച വൈകിട്ട് 5.30 ന് ഹൂസ്റ്റണ്‍ ഹെബ്രോന്‍ ഐ.പി.സി സഭാ ഹാളില്‍ വച്ച് നടത്തപ്പെടും. ഐ.പി.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ ഷിബിന്‍ സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തും. കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ സാം വര്‍ഗീസ്, ഫിന്നി എബ്രഹാം, ഏബ്രഹാം മോനീസ് ജോര്‍ജ്, റോബിന്‍ ജോണ്‍, സൂസന്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ കുടുംബസംഗമത്തിന്റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതികള്‍ വിശദീകരിക്കും. കോണ്‍ഫറന്‍സിന്റെ ദേശീയ പ്രതിനിധി ബ്രദര്‍ ജോര്‍ജ് തോമസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സമ്മേളനത്തില്‍ പങ്കെടുത്ത് സ്പോണ്‍സര്‍ഷിപ്പും രജിസ്ട്രേഷനും ഭാരവാഹികളെ ഏല്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.രജിസ്ട്രേഷന്‍ നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതി ഏപ്രില്‍ 30. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനായാസേന കോണ്‍ഫ്രന്‍സ് വെബ്സൈറ്റ് (www.ipcfamilyconference.org) വഴിയും രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയും.
വാര്‍ത്ത: നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)