- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റ്‌ലാന്റ ഐപിസി വാര്‍ഷിക കണ്‍വന്‍ഷനും സംഗീത ശുശ്രൂഷയും ജൂണ്‍ 6 മുതല്‍
അറ്റ്‌ലാന്റ : ഇന്ത്യ പെന്തെക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് അറ്റ്‌ലാന്റ (അറ്റ്‌ലാന്റ ഐപിസി ) സഭയുടെ വാര്‍ഷിക കണ്‍വന്‍ഷനും ആത്മീയ സംഗീത ശുശ്രൂഷയും ജൂണ്‍ 6 വെള്ളി, 7 ശനി ദിവസങ്ങളില്‍ അറ്റ്‌ലാന്റ ഐപിസി ചര്‍ച്ചില്‍ (545 Rock Springs Road, Lawrenceville, GA 30943) വെച്ച് നടത്തപ്പെടും.
സഭാ സീനിയര്‍ ശുശ്രുഷകന്‍ റവ. ഡോ. ചെറിയാന്‍ സി ഡാനിയേല്‍ ഉദ്ഘാടനം നിര്‍വഹിക്കും. അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രഭാഷകനും പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡന്റുമായ പാസ്റ്റര്‍ ഷിബിന്‍ ശാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തും. വെണ്ണിക്കുളം സയോണ്‍ സിംഗേഴ്‌സിന്റെ നേതൃത്വത്തില്‍ ബ്രദര്‍ ജെയിംസ് പീടികമലയിലും സിസ്റ്റര്‍ ലിനി ജെയിംസും ശ്രുതി മധുരമായ സംഗീത ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. ദിവസവും വൈകിട്ട് ആറ്മു തല്‍ 9 വരെ പൊതുയോഗം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം തോമസ് - 404.406.5882
രാജന്‍ ആര്യപ്പള്ളില്‍ - 678.571.6398
ജെയിംസ് റ്റി. ശാമുവേല്‍ - 770.713.1727
വാര്‍ത്ത: നിബു വെള്ളവന്താനം