വാര്‍ത്ത: ഫിന്നി രാജു ഹൂസ്റ്റണ്‍

ഹൂസ്റ്റണ്‍: ഐപിസി മിഡ്വെസ്റ്റ് റീജിയന്‍ പി.വൈ.പി.എ കണ്‍വന്‍ഷന്‍ 2025 ആഗസ്റ്റ് 30 മുതല്‍ 31 വരെ ഹൂസ്റ്റണിലെ ഐപിസി ഹെബ്രോന്‍ സഭയില്‍ നടക്കും.

പാസ്റ്റര്‍ ബ്ലിസ്സ് വര്‍ഗീസ് (ന്യുയോര്‍ക്ക്) പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 9:00 മുതല്‍ താലന്ത് പരിശോധനയും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും നടക്കും. ടൂര്‍ണമെന്റില്‍ വിജയിക്ക് $500, റണ്ണര്‍ അപ്പിന് $250 സമ്മാനമായി നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് $100 ആണ്. വൈകിട്ട് 6:30നാണ് പൊതുയോഗം. കണ്‍വന്‍ഷന്‍ ഞായറാഴ്ച രാവിലെ 9:00ന് ആരംഭിക്കുന്ന ആരാധനയോടെ സമാപിക്കും.

ഐപിസിയുടെ ഉത്തര അമേരിക്കയിലെ ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നായ മിഡ്വെസ്റ്റ് റീജിയന്‍ ഡാളസ്, ഒക്ലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലായി വ്യാപിച്ച 25 സഭകളുടെ ഐക്യകൂട്ടായ്മയാണ്.

കണ്‍വന്‍ഷന്‍ വിജയകരമായി നടത്തുവാന്‍ ഷോണി തോമസ് (പ്രസിഡന്റ്), വെസ്ലി ആലുംമൂട്ടില്‍ (വൈസ് പ്രസിഡന്റ്), അലന്‍ ജെയിംസ് (സെക്രട്ടറി), വിന്നി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), റോഷന്‍ വര്‍ഗീസ് (ട്രഷറര്‍), ജെസ്വിന്‍ ജെയിംസ് (ടാലന്റ് കോഓര്‍ഡിനേറ്റര്‍), ജസ്റ്റിന്‍ ജോണ്‍ (സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

(972) 814-1213 - ഷോണി തോമസ്, (832) 352-3787- അലന്‍ ജെയിംസ്