- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് ലേക്ക് ലാന്‍ഡ് എബനേസര്‍ ഐപിസി സഭ സീനിയര്‍ ശുശ്രൂഷകന്
ഫ്‌ളോറിഡ: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളില്‍ ഒന്നായ ലേക്ക് ലാന്‍ഡ് എബനേസര്‍ ഐപിസി സഭയുടെ സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് ചുമതലയേറ്റു. 7 വര്‍ഷം സഭയുടെ സീനിയര്‍ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ തോമസ് വി. കോശി വിരമിച്ച ഒഴിവിലേക്കാണ് പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് നിയമിതനായത്.
അടൂര്‍ സ്വദേശിയായ പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് ഡാളസ് റ്റാബര്‍നാക്കള്‍ ഐ.പി.സി സഭാംഗമാണ്. ഡാളസ് ക്രിസ് വെല്‍ കോളേജില്‍ നിന്നും വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഭാര്യ: ജോയ്‌സ്. മക്കള്‍: ജോബിന്‍, ജസ്റ്റിന്‍.
സഭയുടെ അസോസിയേറ്റ് പാസ്റ്റര്‍ ജോഷ്വാ മുതലാളി, സഭ സെക്രട്ടറി റെജി വര്‍ഗീസ്, സഹ ശുശ്രൂഷകന്മാര്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കി. റീജന്‍ സെക്രട്ടറി പാസ്റ്റര്‍ റോയി വാകത്താനം ആശംസ അറിയിച്ചു.
വാര്‍ത്ത: നിബു വെള്ളവന്താനം