നിബു വെള്ളവന്താനം

ഫ്‌ളോറിഡ: ലോക വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന 'അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍

ഡിസ്‌നി വേള്‍ഡിന്റെയും യൂണിവേഴ്‌സല്‍ തീം പാര്‍ക്കിന്റെയും സമീപം ലേക്ക് ബ്യൂണ വിസ്റ്റ ഹില്‍ട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ 2027 ജൂലൈ 1 മുതല്‍ 4 വരെ 21 - മത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് നടത്തപ്പെടും. പാസ്റ്റര്‍ റോയി വാകത്താനം ഫ്‌ളോറിഡ (നാഷണല്‍ ചെയര്‍മാന്‍), രാജന്‍ ആര്യപ്പള്ളില്‍ അറ്റ്‌ലാന്റ (നാഷണല്‍ സെക്രട്ടറി), സാക് ചെറിയാന്‍ ഒക്കലഹോമ (നാഷണല്‍ ട്രഷറാര്‍), ജോമി ജോര്‍ജ് ന്യൂയോര്‍ക്ക് (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ കൊച്ചുമോള്‍ ജെയിംസ് ഓസ്റ്റിന്‍ (നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) നാഷണല്‍ നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ഏബ്രഹാം മാത്യു (നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍) എന്നിവരെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നാഷണല്‍ പ്രതിനിധികളെയും തിരഞ്ഞെടുത്തു

ദേശീയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ റോയി വാകത്താനം ഐപിസി കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, ജനറല്‍ കൗണ്‍സില്‍ അംഗം, പി.സി.എന്‍.എ.കെ നാഷണല്‍ സെക്രട്ടറി, ഐപിസി ഫാമിലി കോണ്‍ഫറന്‍സ് നാഷണല്‍ സെക്രട്ടറി, ന്യൂയോര്‍ക്ക് പി.വൈ.എഫ്.ഐ പ്രസിഡന്റ്, കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ്, ശാലേം ട്രാക്റ്റ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ നിലകളില്‍ മുന്‍പ് സ്ഥാനം വഹിച്ചിട്ടുണ്ട്.

കോട്ടയം സി.എം.എസ് കോളേജില്‍ നിന്നും സോഷ്യോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദമുള്ള പാസ്റ്റര്‍ റോയി വാകത്താനം ഫ്‌ലോറിഡ സ്റ്റേറ്റ് ചില്‍ഡ്രന്‍ ആന്റ് ഫാമിലി ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ക്ലെയിം മാനേജരായി സേവനം അനുഷ്ടിക്കുന്നു. ഐപിസി ലേക്ക്ലാന്‍ഡ് സഭയുടെ സജീവ അംഗമാണ്. നിലവില്‍ ഐപിസി ഗ്ലോബല്‍ മീഡിയ നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ്, ഐപിസി സൗത്ത് ഈസ്റ്റ് റീജിയന്‍ സെക്രട്ടറി, ശാലോം ബൈബിള്‍ കോളേജ് ചെയര്‍മാന്‍, കോട്ടയം തിയോളിജിക്കല്‍ സെമിനാരി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം, ഗുഡ്‌ന്യൂസ് വീക്കിലി ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു വരുന്നു. വേദ അധ്യാപകന്‍, പ്രസംഗകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ അറിയപ്പെടുന്നു. നാല് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ നാന്‍സി എബ്രഹാം. മക്കള്‍: ഏമി, അക്‌സ, ആഷ്ലി, ഏബല്‍

നാഷണല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജന്‍ ആര്യപ്പള്ളില്‍ കുമ്പനാട് സ്വദേശിയും അറ്റ്‌ലാന്റ ഐപിസി സഭാംഗവുമാണ്. ഐപിസി സൗത്ത് ഈസ്റ്റ് റീജിയന്‍ ജോയിന്റ് സെക്രട്ടറി, പിസിഎന്‍എകെ നാഷണല്‍ സെക്രട്ടറി, ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് ട്രഷറര്‍, ജോര്‍ജിയ യൂത്ത് ഫെലോഷിപ്പ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാജന്‍ ആര്യപ്പള്ളി, ഐപിസി ഗ്ലോബല്‍ മീഡിയ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്, കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ്, ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗം, ബിലിവേഴ്‌സ് ജേണല്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. 35 വര്‍ഷത്തിലധികമായി ഐ ബി എം കമ്പനിയുടെ ഗ്ലോബല്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് ആയിട്ട് സേവനം അനുഷ്ടിക്കുന്നു. ഭാര്യ റോസമ്മ. മക്കള്‍: റോണി, റോഷ്, റീബ

നാഷണല്‍ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സാക്ക് ചെറിയാന്‍ കോട്ടയം സ്വദേശിയും ഒക്കലഹോമ ഐപിസി ഹെബ്രോണ്‍ സഭാംഗവുമാണ്. മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് നാഷണല്‍ ട്രഷറര്‍, പ്രയര്‍ ലൈന്‍ ട്രഷറാര്‍, ഐപിസി ബഥേല്‍ സെക്രട്ടറി, ഐപിസി ഹെബ്രോണ്‍ മിഷന്‍ ഡയറക്ടര്‍, ഐസിപിഎഫ് ക്യാമ്പ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.വി.എ മെഡിക്കല്‍ സെന്ററില്‍ നഴ്സ് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചുവരുന്നു. ഭാര്യ: ബിജി ചെറിയാന്‍. മക്കള്‍: സാന്റിന, അക്‌സ, അബിയ.

ലേഡീസ് കോര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ കൊച്ചുമോള്‍ ജെയിംസ് ഓസ്റ്റിന്‍ വര്‍ഷിപ്പ് സെന്റര്‍ സീനിയര്‍ പാസ്റ്റര്‍ ജെയിംസ് പൊന്നോലിയുടെ സഹധര്‍മ്മിണിയും കണ്‍വന്‍ഷന്‍ പ്രഭാഷകയുമാണ്. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ വുമണ്‍സ് മിനിസ്ട്രീസ് കോര്‍ഡിനേറ്റര്‍, മിഡ് വെസ്റ്റ് റീജിയന്‍ ലേഡീസ് കോര്‍ഡിനേറ്റര്‍, ഫാമിലി കോണ്‍ഫ്രന്‍സ് ലേഡീസ് കോര്‍ഡിനേറ്റര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മക്കള്‍: ജോയല്‍, ജോസ് ലിന്‍

യൂത്ത് കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ജോമി ജോര്‍ജ് ന്യൂയോര്‍ക്ക് ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി സഭാംഗമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ക്വീന്‍സിലെ ജാക്‌സണ്‍ ഹൈറ്റ്‌സില്‍ പ്രാദേശിക സഭയുടെ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചുവരുന്നു. ന്യൂയോര്‍ക്ക് പി വൈ എഫ് ഐ യുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്വീന്‍സ് കോളേജ് രജിസ്ട്രററായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ സൂസന്‍. മക്കള്‍: ഒലീവിയ, ജോനാഥന്‍

നാഷണല്‍ മീഡിയ കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട നിബു വെള്ളവന്താനം ഒര്‍ലാന്റോ ഐ.പി.സി സഭാംഗമാണ്. മാധ്യമപ്രവര്‍ത്തകന്‍, നോര്‍ത്ത് അമേരിക്കന്‍ ഐപിസി ഗ്ലോബല്‍ മീഡിയ സെക്രട്ടറി, കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

പ്രയര്‍ കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഏബ്രഹാം മാത്യു ഐ.പി. സി. ഹെബ്രോന്‍ പെന്‍സില്‍വേനിയ സഭാംഗമാണ്. വിവിധ പെന്തക്കോസ്ത് കോണ്‍ഫറന്‍സുകളുടെ നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്ററായി മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍ത്ത: നിബു വെള്ളവന്താനം