- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒര്‍ലാന്റോയില്‍ ക്രിസ്തീയ സംഗീത സായ്ഹാനം സെപ്റ്റംബര്‍ 20 ന്
ഫ്ളോറിഡ: ക്രിസ്തീയ സംഗീത ലോകത്തെ പ്രമൂഖ ഗായകരായ ഇമ്മാനുവേല്‍ ഹെന്റി, റോയി പുത്തൂര്‍ സംഘവും അവതരിപ്പിക്കുന്ന 'സ്‌നേഹ സങ്കീര്‍ത്തനം 'സംഗീത ആലാപനം സെപ്റ്റംബര്‍ 20 ന് ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഒര്‍ലാന്റോ ഐ.പി.സി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും.
എക്കാലത്തെയും മികച്ച ഹൃദയ സ്പര്‍ശിയായ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുവാന്‍ അനുഗ്രഹീത ഗായികരായ മെറിന്‍ ഗ്രിഗറിയും, മരിയ കൊലാടിയും എത്തിച്ചേരും. യേശുദാസ് ജോര്‍ജ്, ഹരികുമാര്‍ പന്തളം, ജേക്കബ് സാമുവേല്‍, എബി ജോസഫ് എന്നിവരടങ്ങുന്ന ഓര്‍ക്കസ്ട്ര ടീം പരിപാടിയുടെ മാറ്റ് കൂട്ടും. ഫ്‌ലോറിഡയില്‍ ഉള്ള ക്രൈസ്തവ സംഗീത പ്രേമികള്‍ക്ക് ഹൈ ക്വാളിറ്റി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ വിവിധ ഭാഷകളിലുള്ള പഴയതും പുതിയതുമായ ഗാനങ്ങള്‍ ശ്രവിക്കാവുന്നതാണ്.
ലോകമെങ്ങും പോയി സക്ഷിയാകുവാനുള്ള യേശുനാഥന്റെ ആഹ്വാനം ഉള്‍ക്കൊണ്ടു സംഗീതത്തില്‍ കൂടി സുവിശേഷം എത്തിക്കുക എന്ന മഹാ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് അറിയിച്ചു.
ജനലക്ഷങ്ങള്‍ക്ക് ആശ്വാസമായ സൂപ്പര്‍ ഹിറ്റ് ഭക്തിഗാനങ്ങള്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കായി ബദ്ധപ്പെടുക: www.ipcorlando.org/concert
അലക്സാണ്ടര്‍ ജോര്‍ജ്: 407 484 8838, രാജു പൊന്നോലില്‍: 407 616 6247
വാര്‍ത്ത: നിബു വെളളവന്താനം