ഫിലാഡല്‍ഫിയ:പടുകൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുകയും,കര കവിഞ്ഞൊഴുകുകയും ചെയ്യുന്ന ജോര്‍ദാന്‍ നദിയുടെ മുപില്‍ പതറാതെ പിടിച്ചുനില്‍ക്കുന്നതിനും ആ പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്തു ഇസ്രായേല്‍ ജനത്തെ മുന്നോട്ടു നയിക്കുന്നതിനും ജോഷുവാക്ക് ദൈവീക കൃപ അനവരതം ലഭിച്ചുവെങ്കില്‍ ആ ദൈവം നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ അഭിമുഘീകരിക്കേണ്ടിവരുമ്പോള്‍ താങ്ങായി തണലായി നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നു സുവിശേഷ പ്രാസംഗീകനും കാര്‍ഡിയോളോജിസ്റ്റുമായ ഡോ. വിനോ ജോണ്‍ ഡാനിയേല്‍ ഉധബോധിപ്പിച്ചു .

2025 വര്‍ഷത്തെ പ്രഥമ രാജ്യാന്തര പ്രെയര്‍ലൈന്‍( 556-ാംമത്) ജനുവരി 7 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ജോഷ്വവാ അധ്യായം 3ന്റെ :1മുതല്‍ 11 വാഖ്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. വിനോ ജോണ്‍ .മുന്‍പ് നടന്നു വന്ന വഴിയില്‍ ശക്തി പകര്‍ന്ന,ഇപ്പോഴത്തെ അവസ്ഥയില്‍ എന്തുചെയ്യണമെന്ന തിരിച്ചറിവ് നല്‍കിയ ,മുന്നിലുള്ള വഴികാട്ടിയായി പരിശുദ്ധാത്മാവിനെ സ്വീകരിച്ച ജോഷ്വവ ജീവിതത്തില്‍ അനുഗ്രഹിക്കപെട്ടതു ജീവിത മാതൃകയായി നാം സ്വീകരിക്കണമെന്നും വിനു ജോണ്‍ പറഞ്ഞു.

ടി.ജി. എബ്രഹാം(ചിക്കാഗോ) പ്രാരംഭ പ്രാര്‍ത്ഥനയോടെ, മുന്നിലുള്ള ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി ഡോ. വിനോ ജെ. ഡാനിയേനെ പരിചയപ്പെടുത്തുകയും ചെയ്തു. എബ്രഹാം കെ. ഇടിക്കുള, ഹൂസ്റ്റണ്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി .ചിക്കാഗോയില്‍ നിന്നുള്ള ശ്രീമതി അമ്മിണി എബ്രഹാം,നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു

വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. .ഐ പി എല്‍ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടര്‍ന്ന് നന്ദി രേഖപ്പെടുത്തി .പാസ്റ്റര്‍ ടി.വി. ജോര്‍ജ്ജ് ഡാളസ്,സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും നിര്‍വഹിച്ചു.ഷിബു ജോര്‍ജ് ഹൂസ്റ്റണ്‍, ജോസഫ് ടി ജോര്‍ജ്ജ് (രാജു), ഹൂസ്റ്റണ്‍ എന്നിവര്‍ ടെക്നിക്കല്‍ കോര്‍ഡിനേറ്ററായിരുന്നു