- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭകള്‍ മാനവഹൃദയങ്ങള്‍ക്ക് ആശ്വാസ കേന്ദ്രമാകണം :റവ. കെ.സി.ജോണ്‍
അറ്റ്‌ലാന്റ: ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ 24 -മത് വാര്‍ഷിക കണ്‍വന്‍ഷന്‍ സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി അറ്റ്‌ലാന്റയില്‍ സമാപിച്ചു. റീജന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. സി. ജോണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സഭകള്‍ മാനവ ഹൃദയങ്ങള്‍ക്ക് ആശ്വാസകേന്ദ്രം ആകണമെന്നും സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്കുള്ള സങ്കേതമായി തീരണമെന്നും അദ്ദേഹം വിശ്വാസ സമൂഹത്തെ ഉത്‌ബോധിപ്പിച്ചു.
ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെട്ട കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികനായിരുന്നു. സംയുക്ത യുവജന - സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ തോമസ് (ബഹറിന്‍) വചനം പ്രസംഗിച്ചു. പാസ്റ്റര്‍മാരായ ചെറിയാന്‍ സി ഡാനിയേല്‍, റോയി വാകത്താനം, എബ്രഹാം സി. തോമസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം കര്‍ത്ത്യമേശയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.
ഇഗ്ലീഷ് സെക്ഷനില്‍ സിബി ഏബ്രഹാം, ഡാനി ചെറിയാന്‍ എന്നിവരും പ്രസംഗിച്ചു. പ്രെയ്‌സ് ആന്റ് വര്‍ഷിപ്പിന് റീജിയന്‍ ക്വയര്‍ നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി നിബു വെള്ളവന്താനം സ്വാഗതവും ട്രഷറര്‍ എബ്രഹാം തോമസ് നന്ദിയും പ്രകാശിപ്പിച്ചു. വുമണ്‍സ് മിനിസ്ടി ഫെലോഷിപ്പിന് സഹോദരിമാരായ ബീന മത്തായി, സാലി ഏബ്രഹാം, റേച്ചല്‍ രാജു എന്നിവരും യുവജന സമ്മേളനത്തിന്സുവിശേഷകന്‍ സിബി ഏബ്രഹാം, റിജോ രാജു എന്നിവരും നേതൃത്വം നല്‍കി.
പാസ്റ്റര്‍മാരായ ഷിബു തോമസ്, സി. വി ആന്‍ഡ്രൂസ്, ജോണ്‍ ചെറിയാന്‍, എബി മാമന്‍, ജോര്‍ജ് മാത്യു, കെ. വി ജോസഫ്, മനു ഫിലിപ്പ്, രാജന്‍ ആര്യപള്ളില്‍, ജെയിംസ് ടി. സാമുവല്‍, അലക്‌സാണ്ടര്‍ ജോര്‍ജ്, സ്റ്റീഫന്‍ ചാക്കോ, രാജു പൊന്നോലില്‍, പ്രൊഫസര്‍ ജയിംസ് കുളങ്ങര, അലക്‌സാണ്ടര്‍ തോമസ്, സജിമോന്‍ മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫ്‌ലോറിഡ, ജോര്‍ജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിച്ചു.
വാര്‍ത്ത: നിബു വെള്ളവന്താനം233