- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനം അച്ചന് മലങ്കര പെന്തക്കോസ്ത് സമൂഹത്തില്‍ തുല്യതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമ
അറ്റ്‌ലാന്റ : മലങ്കര പെന്തക്കോസ്ത് സമൂഹത്തില്‍ തുല്യതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയും നിര്‍മ്മല സുവിശേഷത്തിന്റെ പ്രഭാഷകനുമായിരുന്നു അന്തരിച്ച കാനം അച്ചനെന്ന് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി ഗ്ലോബല്‍ മീഡിയ ചാപ്റ്റര്‍ വിലയിരുത്തി.
ദുരുപദേശങ്ങളുമായി ഒരു നീക്കുപോക്കിനും തയ്യാറാകാത്ത, വചനത്തില്‍ അധിഷ്ഠിതമായ ഉറച്ച നിലപാടുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. കാനം അച്ചന്റെ ദേഹ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അറ്റ്‌ലാന്റയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് പാസ്റ്റര്‍ റോയി വാകത്താനം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രാജന്‍ ആര്യപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിബു വെള്ളവന്താനം, റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. സി ജോണ്‍, മീഡിയ കോര്‍ഡിനേറ്റര്‍ രാജു പൊന്നോലില്‍ എന്നിവര്‍ അനുസ്മരണങ്ങള്‍ പങ്കുവെച്ചു.
വാര്‍ത്ത: രാജു പൊന്നോലില്‍