സോമര്‍സെറ്റ്, ന്യൂജേഴ്സി: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ ഫാമിലി അപ്പോസ്തലേറ്റ്, 2025 സെപ്റ്റംബര്‍ 27, ശനിയാഴ്ച സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോന ദൈവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873) ഒരു ദാമ്പത്യ നവീകരണ ധ്യാനം സംഘടിപ്പിക്കുന്ന വിവരം ഇടവക വികാരി റവ.ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

15 വര്‍ഷത്തില്‍ താഴെ വിവാഹജീവിതം നയിക്കുന്ന ദമ്പതികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ഏകദിന ധ്യാനം, നിങ്ങളുടെ വിശ്വാസം ആഴപ്പെടുത്താനും, ദാമ്പത്യബന്ധം പരിപോഷിപ്പിക്കാനും, വിവാഹജീവിതത്തിന്റെ സന്തോഷവും ശക്തിയും വീണ്ടെടുക്കാനും അവസരമൊരുക്കും. തിരക്കേറിയ ജീവിതത്തില്‍നിന്ന് മാറി, നിങ്ങളുടെ ബന്ധത്തിന് കൂടുതല്‍ കരുത്ത് പകരാനും ഈ ധ്യാനം സഹായിക്കും.

പരിപാടി വിശദാംശങ്ങള്‍:

തീയതി: 2025 സെപ്റ്റംബര്‍ 27, ശനിയാഴ്ച

സമയം: രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരെ

വേദി: സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോന ദൈവാലയം, സോമര്‍സെറ്റ്, ന്യൂജേഴ്സി.

പ്രശസ്തരായ ആര്‍ട്ട് & ലൊറൈന്‍ ബെന്നറ്റ്, ജിലു ചെങ്ങനാട്ട്, ഫാ. മെല്‍വിന്‍ പോള്‍ എന്നിവര്‍ ഈ ധ്യാനത്തിന് നേതൃത്വം നല്‍കും.

പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍, ചിന്തോദ്ദീപകമായ വിചിന്തനങ്ങള്‍, ആകര്‍ഷകമായ ചര്‍ച്ചകള്‍ എന്നിവ ഈ ധ്യാനത്തെ കൂടുതല്‍ സമ്പന്നമാക്കും. വിവാഹജീവിതത്തിന്റെ സന്തോഷങ്ങളും വെല്ലുവിളികളും തുറന്നു സംസാരിക്കാനും, നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും ഈ ധ്യാനം അവസരം നല്‍കും

ബേബി സിറ്റിംഗ് സൗകര്യം ഉണ്ടായിരിക്കും.സീറ്റുകള്‍ പരിമിതമാണ്‌നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നത് അഭികാമ്യം! ദമ്പതികളെയും വ്യക്തികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക:

റവ. ഫാ. മെല്‍വിന്‍ പോള്‍ (410) 206-2690

ജെസ്ലിന്‍ മെത്തിപ്പാറ (678) 426-8692

?? familyapostolate.chicago@gmail.com

വിശ്വാസത്തിലും സ്‌നേഹത്തിലും വളരാനുള്ള ഈ അവസരത്തില്‍ ഒരുമിച്ച് പങ്കെടുക്കാം!

web: https://www.stthomassyronj.org