- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലാദല്‍ഫിയ എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷനും ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ആഗസ്റ്റ് 29, 30 തീയതികളില്‍
ഫിലദെല്‍ഫിയ : എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷനും ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ആഗസ്റ്റ് 29, 30 തീയതികളില്‍ നടത്തപ്പെടും. 30 ശനിയാഴ്ച രാവിലെ ജൂബിലി സമ്മേളനം നടക്കും. സീനിയര്‍ പാസ്റ്റര്‍ രഞ്ജന്‍ പി. ചെറിയാന്റെ നേതൃത്വത്തില്‍ ജൂബിലി കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചാരിറ്റി, സുവനീര്‍, പബ്‌ളിസിറ്റി, പബ്‌ളിക് റിലേഷന്‍സ്, ഫെലോഷിപ്പ് തുടങ്ങിയ സബ്കമ്മറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.
വെല്‍ഷ് റോഡിലുള്ള സഭാ ഓഡിറ്റോറിയത്തില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. ചര്‍ച്ച് ഓഫ് ഗോഡ് ടെന്നസി സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. ഡോ. ടിം ഹില്‍, പെന്‍സില്‍വാനിയ സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. ഷേ ഹ്യൂസ് എന്നിവര്‍ മുഖ്യ പ്രസംഗകരായി എത്തിച്ചേരും. ആത്മീയ ഗാനശുശ്രൂഷക്ക് സുവിശേഷകന്‍ ബ്ലസന്‍ മേമന നേതൃത്വം നല്‍കും. സഭയുടെ ആരംഭകാല പ്രവര്‍ത്തകരെ സമ്മേളനത്തില്‍ വച്ച് ആദരിക്കും.
എഴുപതുകളുടെ ആരംഭത്തില്‍ മലങ്കരയുടെ മണ്ണില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് കേരളീയരുടെ കുടിയേറ്റം ശക്തിപ്പെടുവാന്‍ തുടങ്ങിയ കാലത്ത്, ഫിലാദല്‍ഫിയ പട്ടണത്തില്‍ ചെസ്റ്റ്‌നട്ട് സ്ട്രീറ്റിലെ 816 -ാംനമ്പര്‍.അപ്പാര്‍ട്ട്‌മെന്റില്‍ 1975 നവംബര്‍ 2 ന് ഞായറാഴ്ച പാസ്റ്റര്‍ വര്‍ഗീസ് മത്തായിയുടെ നേതൃത്വത്തില്‍ എട്ടു വിശ്വാസികള്‍ ഒരുമിച്ച് പങ്കെടുത്ത് പ്രാര്‍ത്ഥിച്ചാരംഭിച്ച കൂട്ടായ്മയാണ്, ഇന്ന് ഫിലാദല്‍ഫിയയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ് സഭകളില്‍ ഒന്നായി വളര്‍ന്നു കഴിഞ്ഞ എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് ദൈവസഭ.
1976 ഡിസംബര്‍ 26 ന് പാസ്റ്റര്‍ ബേബി ഡാനിയേല്‍ സഭാ ശുശ്രൂഷകനായി ചാര്‍ജ്ജെടുക്കുകയും തുടര്‍ന്ന് 39 വര്‍ഷക്കാലം സഭയുടെ സീനിയര്‍ ശുശ്രൂഷകനായി സുദീര്‍ഘമായ സേവനം ചെയ്യുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ മാറിമാറി ആരാധന നടന്നതിനു ശേഷം 1986 ല്‍ റൂസ്വെല്‍റ്റിലുള്ള 258 - 60 നമ്പര്‍ കെട്ടിടം സ്വന്തമായി സഭയുടെ പേരില്‍ വാങ്ങുവാന്‍ ഇടയായി.
1997 സഭാ വളര്‍ച്ചയിലെ ഒരു നിര്‍ണായക ഘട്ടമായിരുന്നു . പുതുതായി കടന്നുവരുന്ന വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ പഴയ കെട്ടിടം പോരാതെ വരികയാല്‍ സൗകര്യപ്രദമായ മറ്റൊരു ആരാധനാലയം വെല്‍ഷ് റോഡില്‍ വാങ്ങിച്ചു. 2015 ഡിസംബര്‍ മാസം മുതല്‍ പാസ്റ്റര്‍ രഞ്ജന്‍ പി. ചെറിയാന്‍ സഭാ ശുശ്രൂഷയില്‍ ആയിരിക്കുന്നു. 120 കുടുംബങ്ങളില്‍ നിന്നുമായി മുന്നൂറിലധികം വിശ്വാസികള്‍ ഇപ്പോള്‍ ആരാധനയില്‍ സംബന്ധിച്ചുവരുന്നു. ജൂബിലിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ജൂബിലി കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
പാസ്റ്റര്‍ രഞ്ജന്‍ പി ചെറിയാന്‍
713 - 409 - 5184,
ഫിന്നി ഫിലിപ്പ് (സെക്രട്ടറി)
215-432 -5062,
ഷിജിന്‍ വര്‍ഗീസ് (ട്രഷറാര്‍)
215 - 435 - 2176
www.ebenezerphila.org
വാര്‍ത്ത: ബാബുക്കുട്ടി ജോര്‍ജ്
(മീഡിയ കോര്‍ഡിനേറ്റര്‍)