- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോക്ലാന്‍ഡ് കൗണ്ടിയിലെ ആദ്യ മാര്‍ത്തോമാ ഇടവകയുടെ കൂദാശ ഡിസംബര്‍ 7 ന് എബ്രഹാം മാര്‍പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കുന്നു
ന്യൂയോര്‍ക്ക്. റോക്ലാന്‍ഡ് കൗണ്ടിയിലെ ആദ്യ മാര്‍ത്തോമാഇടവക ആയ സെന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ച് പുതുതായിപേര്‍ല് റിവറില്‍ (253 Ehrhardt Rd, Pearl River) വാങ്ങി നവീകരിച്ച ദേവാലയത്തിന്റെ കൂദാശ ഡിസംബര്‍ മാസം 7 -)o തീയതി രാവിലെ 9:30 നു നടത്തപ്പെടും. മാര്‍ത്തോമാ സഭയുടെപരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാമെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളോടു കൂടിനോര്‍ത്തമേരിക്ക ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍പൗലോസ് എപ്പിസ്‌കോപ്പ കൂദാശ കര്‍മ്മം നിര്‍വഹിക്കും.
തുടര്‍ന്ന് 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ഉല്‍ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ അഭിവന്ദ്യ സഖറിയാ മാര്‍നിക്കോളോവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണംനടത്തും. സമ്മേളനത്തില്‍ കോണ്‍ഗ്രെസ്സ്‌മെന്‍ ഹോണ. മൈക്ക്‌ലൗലേര്‍, ഓറഞ്ച് ടൌണ്‍ സൂപ്പര്‍വൈസര്‍ തെരേസ കെന്നി, ക്ലാര്‍ക്സ്‌ടൌണ്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് ഹോഹ്മാന്‍, കേരളകൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ന്യൂ യോര്‍ക്ക് സോണ്‍ പ്രസിഡന്റ്വെരി റെവ. ഗീവര്ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, സഭയുടെ ഭദ്രാസന സെക്രെട്ടറി റെവ. ജോര്‍ജ് എബ്രഹാംഎന്നിവര്‍ ആശംസകളറിയിക്കും.
ദേവാലയ കൂദാശയോടനുബന്ധിച്ചു ഇടവക നിര്‍മിച്ചുനല്‍കുന്ന ഭവനത്തിന്റെ രൂപരേഖ സമ്മേളനത്തില്‍അവതരിപ്പിക്കും. ഭദ്രാസനത്തിലെ വിവിധ റീജണിലുകളിലുള്ളപട്ടക്കാരും, ഇടവക ചുമതലക്കാരും, സഭാ, ഭദ്രാസനകൌണ്‍സില്‍ അംഗംങ്ങള്‍, വിവിധ സംഘടനകളുടെചുമതലക്കാരും, സമീപ ഇടവക പ്രതിനിധികളുംസമ്മേളനത്തില്‍ സംബന്ധിക്കും.
ദേവാലയ കൂദാശയുടെ തത്സമയ സംപ്രേഷണം DSMCമീഡിയയും, മാര്‍ത്തോമാ മീഡിയയും സംയുക്തമായിനിര്‍വഹിക്കും. സെന്റ് ഇടവക ഗായക സംഘം ശ്രുതി മധുരമായഗാനങ്ങള്‍ ആലപിക്കും.
കൂദാശയുടെയും, പൊതു സമ്മേളനത്തിന്റെയും സുഗമമായനടത്തിപ്പിനായി ഇടവക ചുമതലക്കാരായ റെവ. അജിത്വര്ഗീസ് (വികാരി/പ്രസിഡന്റ്) പി. എ. ചാക്കോ (വൈസ്പ്രസിഡന്റ്) ജോണ്‍ ജോബ് (സെക്രട്ടറി) ലിനു എബ്രഹാം, സ്റ്റാന്‍ലി വര്ഗീസ് (ട്രെസ്ടിമാര്‍) ജിജി ടോം, ജോനാഥന്‍ജോഷുവ ( ലെയ്ലീഡേഴ്‌സ്) തോമസ് വര്ഗീസ് (ബില്‍ഡിംഗ്കമ്മിറ്റി കണ്‍വീനര്‍) എന്നിവരെ കൂടാതെ നവിത ജോണ്‍, മര്‍ലിന്‍ ടോം, ജിജോ ഉമ്മന്‍, ഏലിക്കുട്ടി ഈപ്പന്‍, ശാമുവേല്‍മാത്യു എന്നിവര്‍ കണ്‍വീനര്‍മാരുമായി വിവിധ കമ്മറ്റികള്‍പ്രെവര്‍ത്തിക്കുന്നു.
പുതിയ ദേവാലയത്തിലുള്ള ആദ്യ വിശുദ്ധ കുര്‍ബാന ശിശ്രൂഷ8-)o തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തില്‍വെച്ച് നടത്തപ്പെടും. അന്നേ ദിവസം 12 കുട്ടികളുടെ ആദ്യകുര്‍ബാനയും, ഇടവകയുടെ 34 -)o വാര്‍ഷികവും നടത്തപ്പെടും.
കൂദാശയിലേക്കും, പൊതുസമ്മേളനത്തിലേക്കും തുടര്‍ന്ന്‌നടക്കുന്ന ശിശ്രൂഷകളിലേക്കും ഏവരുടെയും പ്രാര്‍ത്ഥനപൂര്‍ണമായ സാന്നിധ്യ സഹായ സഹകരണങ്ങള്‍പ്രതീക്ഷിക്കുന്നു .